കൊച്ചി> മസ്‌തിഷ്‌കാഘാതം ബാധിച്ച് ഗുരുതരാവസ്‌ഥയിലുള്ള ചെറുകഥാകൃത്ത് തോമസ് ജോസഫിന് ചികിത്സാ സഹായം തേടി സാഹിത്യകാരൻമാരുടെ കൂട്ടായ്‌മ. പത്തുമാസമായി അബോധാവസ്‌ഥയിൽ കഴിയുന്ന തോമസ് ജോസഫിന്റെ തുടർചികിത്സക്കാണ് സഹായം തേടിയിട്ടുള്ളത്. തോമസിന്റെ ഭാര്യയുടെ ജോലി നഷ്‌ടമായി. മകന്റെ ചെറിയ ജോലിയാണ് ആ കുടുംബത്തിന്റെ ഏക ആശ്രയം. സഹായങ്ങൾ മകൻ ജെസ്സൈയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണമെന്നാണ് അഭ്യർത്ഥന. സേതു, മുകുന്ദൻ, സക്കറിയ, എൻ.എസ്. മാധവൻ, ബെന്യാമിൻ, കെ.ആർ. മീര, റഫീഖ് അഹമ്മദ്, മധുപാൽ, പി.എഫ്. മാത്യൂസ്, ആർ. ഉണ്ണി, സി.കെ ഹസ്സൻകോയ എന്നിവരുടെ അഭ്യർത്ഥന നിരവധി സാഹിത്യകാരൻമാർ സാമൂഹ്യമാധമങ്ങളിൽ ഷെയർ ചെയ്‌തിട്ടുണ്ട്.
അഭ്യർത്ഥന ചുവടെ
മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിൽ ആയിട്ട് പത്തുമാസം പിന്നിടുന്നു. അഞ്ചു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. ഇപ്പോൾ സ്വന്തം വീട്ടിൽ, കഴുത്തിലും വയറ്റിലും ട്യൂബുകൾ ഘടിപ്പിച്ച നിലയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീർഘകാലത്തെ അവധി കാരണം നഷ്ടപ്പെട്ടു. മകൻ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചെലവുകൾ കഴിയുന്നത്. ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. ആശുപത്രി ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുക സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്. ഒരു നേഴ്സിന്റെ വിദഗ്ധപരിചരണം ഉൾപ്പെട്ടെ, അനശ്ചിതവും വമ്പിച്ചതുമായ ഒരു തുടർച്ചെലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ആകെയുള്ള വീട് വിൽക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും അവർക്കില്ല.
മലയാള കഥയിൽ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയിൽ വായനക്കാരോടും സഹൃദയരോടും സഹായാഭ്യർത്ഥന നടത്താൻ സുഹൃത്തുക്കളായ ഞങ്ങൾ വീണ്ടും നിർബന്ധിതരവുകയാണ്. തോമസ് ജോസഫിനെ സഹായിക്കാൻ ആഗ്രഹമുള്ളവർക്ക് അദ്ദേഹത്തിന്റെ മകൻ ജെസ്സെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്.
സേതു.
മുകുന്ദൻ
സക്കറിയ
എൻ.എസ്. മാധവൻ
ബെന്യാമിൻ
കെ.ആർ. മീര
റഫീഖ് അഹമ്മദ്
മധുപാൽ
പി.എഫ്. മാത്യൂസ്
ആർ. ഉണ്ണി
സി.കെ ഹസ്സൻകോയ
Jesse
A/C no. 2921101008349
IFSCCNRB0005653
Canara Bank,
Chunangamveli branch
Aluva
from Kerala || Deshabhimani Online News https://ift.tt/2NDBCGt
via IFTTT
No comments:
Post a Comment