മഹാപ്രതിരോധം: ഇത് യൂണിവേഴ്‌സിറ്റി കോളേജിനെ സ്‌നേഹിക്കുന്നവരുടെ മഹാസംഗമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 25, 2019

മഹാപ്രതിരോധം: ഇത് യൂണിവേഴ്‌സിറ്റി കോളേജിനെ സ്‌നേഹിക്കുന്നവരുടെ മഹാസംഗമം

തിരുവനന്തപുരം> എസ്എഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സംഘടിപ്പിച്ച മഹാപ്രതിരോധം പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ മുന്‍കാല അധ്യാപകര്‍ ജീവനക്കാര്‍ തുടങ്ങി യൂണിവേഴ്‌സിറ്റി കോളേജിനെ സ്‌നേഹിക്കുന്ന മനുഷ്യരുടെ മഹാസംഗമമായി മഹാ പ്രതിരോധം മാറി. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്തു.

യൂണിവേഴ്‌സിറ്റി കോളേജ് സമൂഹത്തിന് സംഭാവനചെയ്ത അസംഖ്യം സര്‍ഗധനരെ പ്രതിനിധീകരിച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് , ഗിരീഷ് പുലിയൂര്‍ , പ്രൊഫസര്‍ വി. മാധവന്‍പിള്ള , ജി ഗോപാലകൃഷ്ണന്‍ , എസ് പി ദീപക് , തങ്കമണി സാമുവല്‍ എന്നിവര്‍ സംസാരിച്ചു. . എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് , സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് , ജില്ലാ സെക്രട്ടറി റിയാസ് വഹാബ്, ജില്ലാ പ്രസിഡന്റ് ജെ ജെ അഭിജിത്ത് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.


 കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ .ആര്‍ റിയാസ് അധ്യക്ഷനായിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്റെയും യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്റെയും മുന്‍ ചെയര്‍മാന്‍ എ .എ റഷീദ് സ്വാഗതവും എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് ജോയിന്‍ കണ്‍വീനര്‍ എം ബി വീണ നന്ദിയും പറഞ്ഞു.

സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ , സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി , സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ജയന്‍ ബാബു എന്നിവരും പങ്കെടുത്തു . മഹാ പ്രതിരോധത്തിന് ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ എക്‌സിബിഷനും ചിത്രരചനയും യും ജനശ്രദ്ധ നേടി.

രക്തസാക്ഷികളുടെയും മുന്‍കാല സമരങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച എക്‌സിബിഷന്‍ ഹൃദയ സ്പര്‍ശിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ആലപിച്ച സംഘഗാനം ശ്രദ്ധേയമായി


യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി ആര്യ അവതരിപ്പിച്ച ഏകാപാത്ര നാടകം കാണികളുടെ കണ്ണു നനയിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ മാതൃക സബ്കമ്മിറ്റി അവതരിപ്പിച്ച നാടകവും ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി.  പൂര്‍വവിദ്യാര്‍ത്ഥികള്‍ നയിച്ച ടിസി 96
 എന്ന മ്യൂസിക് ബാന്‍ഡ് സംഘം സദസിനെ ഇളക്കി മറിച്ചു.

 മഹാ പ്രതിരോധം അക്ഷരാര്‍ത്ഥത്തില്‍ സര്‍ഗാത്മകതയുടെ മഹോത്സവം കൂടിയായി മാറുകയായിരുന്നു.  കാരയ്ക്കാമണ്ഡപം വിജയ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചിത്രരചനയില്‍ അരുണ്‍ എം ജി ( ഫൈന്‍ ആര്‍ട്‌സ് ) , വിഷ്ണു ( യൂണിവേഴ്‌സിറ്റി കോളേജ്) , സഖിന്‍ , വിഷ്ണു ( ഫൈന്‍ ആര്‍ട്‌സ് ) അഭിജിത്ത് , വിനോദ് വൈശാലി എന്നിവര്‍ പങ്കെടുത്തു . യൂണിവേഴ്‌സിറ്റി കോളേജിലെ സംരക്ഷണാര്‍ത്ഥം ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു.

പ്രമേയം

വലതുപക്ഷ-- വര്‍ഗീയ-- മാധ്യമ കൂട്ടുകെട്ടിനെ
പ്രതിരോധിക്കാന്‍ ജാഗ്രയോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് തയ്യാറെടുക്കാം. കലാകായിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാല്‍
ക്യാമ്പസിനെ സര്‍ഗാത്മകമാക്കാം.പുരോഗമന ആശയങ്ങളിലൂടെ
സംവാദത്തിന്റെ ലയതാളങ്ങളിലൂടെ
യൗവനത്തിന്റെ ഇടങ്ങളെ
സൗഹൃദത്തിന്റെയും വിപ്ലവത്തിന്റെയും
പഠനത്തിന്റെയും മഹാ ആകാശമാക്കാം
നമുക്ക് പഠിക്കാം, പറയാം, പാടാം, പോരാടാം
ഈ യൂണിവേഴ്സിറ്റി കോളേജ് നമ്മുടെ
ജീവനാണ്; ജീവിതമാണ്...

 



from Kerala || Deshabhimani ​Online ​News https://ift.tt/32QKM67
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages