യൂണിവേഴ്‌സിറ്റി കോളേജ് അക്രമം: ശിവരഞ്ജിത്തിനേയും നസീമിനേയും കോളേജിലെത്തിച്ച് തെളിവെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 18, 2019

യൂണിവേഴ്‌സിറ്റി കോളേജ് അക്രമം: ശിവരഞ്ജിത്തിനേയും നസീമിനേയും കോളേജിലെത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം > യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്തിനേയും  നസീമിനേയും കോളേജിലെത്തിച്ച് തെളിവെടുത്തു. യൂണിയന്‍ റൂം അടക്കമുള്ള സ്ഥലങ്ങളിലാണ് തെളിവെടുത്തത്.

തെളിവെടുപ്പ് പൂര്‍ത്തിയായശേഷം ഇരുവരെയും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസത്തേക്ക് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് മൊഴിയെടുത്തത്.
 
കേസില്‍ ദൃക്സാക്ഷികളുടെ അടക്കം മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ആറു പേരുള്‍പ്പടെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.



 



from Kerala || Deshabhimani ​Online ​News https://ift.tt/2Ls1S4X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages