ഇടുക്കി> നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്ഐ കെ എ സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അതേസമയം അറസ്റ്റ് രേഖപെടുത്തിയ ഉടൻ എസ്ഐ കെ എ സാബു കുഴഞ്ഞുവീണു. സാബുവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മരണത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. എഡിജിപിക്കാണ് റിപ്പോർട്ട് നൽകുക. സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലിരിക്കെ മരിച്ച രാജ്കുമാറിന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദ്ദനമേറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2RRFLFu
via IFTTT
No comments:
Post a Comment