അവർക്ക‌ു കാണേണ്ടത‌് എന്റെ മരണമാണ‌് ‘പക്ഷേ എനിക്ക‌് ജീവിക്കണം...’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 2, 2019

അവർക്ക‌ു കാണേണ്ടത‌് എന്റെ മരണമാണ‌് ‘പക്ഷേ എനിക്ക‌് ജീവിക്കണം...’

കൊല്ലം> മരണം മുന്നിൽ നിൽക്കുമ്പോഴും ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് ഈ പരാതി എഴുതുന്നത്. ആധുനിക മെഡിസിനിൽ മരുന്നില്ലാത്ത മാരകമായ ക്യാൻസർരോഗ ബാധിതയായ ഞാൻ  വീട്ടിൽ സാന്ത്വനചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ മാർച്ചിൽ അധ്യാപികയായിരുന്ന എന്റെ അമ്മ ഇതേ രോഗത്താൽ മരിച്ചുപോയിരുന്നു.

ഇപ്പോൾ എന്റെ ജീവിതം അങ്ങേയറ്റം ദുരിതപൂർണമാണ്. എന്നെ ഇപ്പോൾ സംരക്ഷിക്കുന്ന ചില ബന്ധുക്കൾ ആഗ്രഹിക്കുന്നത് വളരെ വേഗത്തിലുള്ള എന്റെ മരണമാണ്. അതുകൊണ്ട് ഞാൻ എന്റെ വീട് ഉപേക്ഷിച്ച് കൊട്ടിയം എൻഎസ്എസ് കോളേജ് പരിസരത്തുള്ള ഒരു വീട് വാടകയ‌്ക്കെടുത്താണ് താമസിക്കുന്നത്. ഞാൻ എങ്ങനെ മരണപ്പെട്ടാലും അത് സ്വാഭാവിക മരണമായേ മറ്റുള്ളവർ കാണൂ.

ക്യാൻസറിനേക്കാൾ കടുത്ത മാനസിക വേദനയിൽ 21 വയസ്സുള്ള വിദ്യാർഥിനി അലാന തോമസ്‌ വനിതാ കമീഷൻ അംഗം ഷാഹിദാ കമാലിന് അയച്ച വാട‌്സാപ‌് സന്ദേശം ഹൃദയഭേദകമാണ്. മിശ്രവിവാഹിതരായ ദമ്പതികളുടെ മകളാണ‌് പരാതി അയച്ചത‌്. അച്ഛൻ ക്രിസ‌്ത്യാനിയും അമ്മ മുസ്ലിം വിഭാഗത്തിൽനിന്നുള്ളതുമാണ‌്.

ബിരുദ വിദ്യാർഥിയായിരുന്ന പെൺകുട്ടിയെ ചികിത്സിക്കാൻ സുഹൃത്തുക്കളുടെ ശ്രമഫലമായി സോഷ്യൽ മീഡിയ വഴി സമാഹരിച്ച 25 ലക്ഷം രൂപയും അമ്മയുടെ പേരിലുള്ള 40 ലക്ഷത്തോളം വിലവരുന്ന വീടിലും വസ്തുവിലുമാണ് ബന്ധുക്കളുടെ കണ്ണ്. അമ്മയുടെ മരണസർട്ടിഫിക്കറ്റും പിഎഫ്, പെൻഷൻരേഖകളും റേഷൻ കാർഡുമെല്ലാം ബന്ധുക്കൾ ഒളിപ്പിച്ചുവച്ച് പിഎഫും പെൻഷനുമെല്ലാം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും പെൺകുട്ടി അയച്ച സന്ദേശത്തിൽ പറയുന്നു.

സുഹൃത്തുക്കൾ മുഖേന ടിബറ്റിൽനിന്ന് മരുന്ന് എത്തിക്കാൻ ശ്രമിച്ചപ്പോഴും ബന്ധുക്കൾ തടസ്സം നിന്നു. അന്നും വനിതാ കമീഷൻ ഇടപെട്ടാണ് മരുന്ന് എത്തിക്കാൻ നടപടി എടുത്തത്. ഇപ്പോൾ ഏതു വിധേനയെയും കൊലപ്പെടുത്താൻ ബന്ധുക്കൾ ശ്രമിക്കുന്നതായും  രോഗാവസ്ഥയിലും ബന്ധു പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ച അമ്മയോടും മകളോടും പക തീർക്കുകയാണ‌് കുടുംബം.

പരാതിയെത്തുടർന്ന് ഷാഹിദാ കമാൽ പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി മൊഴിയെടുക്കുകയും ബന്ധുവിനെ വീട്ടിൽനിന്ന് ഒഴിവാക്കി സംരക്ഷണത്തിന് ഹോം നേഴ്സിനെ നിയമിക്കുകയും ചെയ‌്തു.  വീട്ടിൽ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2XMZH1i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages