നുണപ്രളയത്തിൽ മുങ്ങി മാതൃഭൂമി വാർത്ത; ജനകീയം അതിജീവനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 21, 2019

നുണപ്രളയത്തിൽ മുങ്ങി മാതൃഭൂമി വാർത്ത; ജനകീയം അതിജീവനം

കൊച്ചി > പ്രളയകാലത്ത‌് ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസകേന്ദ്രം പ്രവർത്തിച്ച ആലുവ യുസി കോളേജിൽ ജില്ലാ ഭരണകേന്ദ്രം കഴിഞ്ഞദിവസം സംഘടിപ്പിച്ച ജനകീയം അതിജീവനം പരിപാടിക്കെതിരെ മാതൃഭൂമിയുടെ നുണ വാർത്ത. മന്ത്രി സി രവീന്ദ്രനാഥ‌് പങ്കെടുത്ത പരിപാടിയിൽ പ്രളയബാധിതരും ദുരിതാശ്വാസ പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുക്കുകയും പ്രളയാനന്തര പുനർനിർമാണത്തിന‌് ക്രിയാത്മക ഇടപെടലുകൾ നടത്തുകയും ചെയ‌്തിരുന്നു. തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ‌്ചാത്തലത്തിൽ ഏതാനും കെഎസ‌്‌യു പ്രവർത്തകർ യുസി കോളേജ‌് പരിസരത്ത‌് നടത്തിയ കരിങ്കൊടി പ്രതിഷേധത്തെയും ജനകീയം അതിജീവനത്തിനെതിരായ പ്രതിഷേധമായാണ‌് മാതൃഭൂമി വാർത്തയിൽ ചിത്രീകരിച്ചത‌്.

പ്രളയാനന്തരം നടത്തിവരുന്ന പുനർനിർമാണ പ്രവർത്തനങ്ങളെ കുറിച്ച‌് പരാതിയുള്ളവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. അവർക്ക‌് അത‌് ഉന്നയിക്കാനുള്ള അവസരവും കിട്ടി. കലക്ടർ എസ‌് സുഹാസ‌് ഉൾപ്പെടെയുള്ളവർ പരാതികൾ കേട്ടു. അർഹമായവയ‌്ക്ക‌് യുക്തമായ പരിഹാരവും നിർദേശിച്ചു. ദുരിതബാധിതർ പരാതി പറയുന്നതും പരിഹാരനിർദേശത്തിൽ തൃപ‌്തരായി കലക്ടർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്യുന്ന ചിത്രം മനോരമ പ്രസിദ്ധീകരിച്ചു. അതേപരിപാടി പ്രഹസനമാണെന്ന‌് എഴുതി പരിഹാസ്യരാകുകയാണ‌് മാതൃഭൂമി ചെയ‌്തത‌്.

പ്രളയാനന്തര സഹായമൊന്നും കിട്ടിയില്ലെന്നല്ല, അർഹമായത‌് കിട്ടിയില്ലെന്ന പരാതിയാണ‌് പലരും ഉയർത്തിയത‌്. വാടകവീട്ടിൽ താമസിക്കുകയും അതേസമയം വാടകച്ചീട്ടില്ലാത്തതിനാൽ സഹായം കിട്ടാത്തവരും ആ പരാതി പറഞ്ഞു. രണ്ടാംഘട്ടത്തിൽ അത്തരം പരാതികൾ പരിഹരിക്കാമെന്ന‌് കലക്ടർ ഉറപ്പുനൽകുകയും ചെയ‌്തു. കണക്കെടുപ്പുകൾ കഴിഞ്ഞപ്പോൾ വീടുകൾക്ക‌് കേടുപാട‌് കണ്ടെത്തിയ കാര്യം ചിലർ ശ്രദ്ധയിൽപ്പെടുത്തി. മുമ്പ‌് അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷ നൽകിയപ്പോൾ നിരാകരിച്ചതും പരാതിയായി. പരാതികളെല്ലാം പരിഹരിക്കാനും പ്രളയകാലത്തെ കൂട്ടായ‌്മ നിലനിർത്തി സമ്പൂർണ പുനർനിർമാണമെന്ന ലക്ഷ്യം കൈവരിക്കാനുമാണ‌് ജനകീയം അതിജീവനം സംഘടിപ്പിച്ചത‌്. കുടുംബശ്രീ അംഗങ്ങളായ സ‌്ത്രീകൾ വൻതോതിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയതും മഹാ അപരാധമായാണ‌് മാതൃഭൂമി വാർത്ത ചിത്രീകരിച്ചത‌്. റിസർജന്റ‌് വായ‌്പ വാങ്ങിയവരെ നിർബന്ധിച്ച‌് പരിപാടിക്കെത്തിച്ചെന്നും വരാത്തവർക്ക‌് സബ‌്സിഡി ലഭിക്കില്ലെന്ന‌് അവരെ ഭീഷണിപ്പെടുത്തിയിരുന്നെന്നുമുള്ള  വ്യാജ പരാതിയും മാതൃഭൂമി കെട്ടിപ്പടച്ചു. അടിയന്തര ധനസഹായം കിട്ടാത്ത നിരവധിപ്പേർ എത്തിയെന്ന‌് വാർത്തയിലുണ്ടെങ്കിലും അത്തരം ഒരാളെപ്പോലും വാർത്തയിൽ ഉദ്ധരിക്കുന്നില്ലെന്നതും വാർത്തയെഴുത്തിലെ ദുഷ‌്ടലാക്ക‌് വെളിപ്പെടുത്തി.

വേദിയിൽ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത‌് കോൺഗ്രസുകാരും കെഎസ‌്‌യുക്കാരുമാണ‌് മാതൃഭൂമി വാർത്തയുടെ ഉറവിടമെന്ന‌് തോന്നിപ്പിക്കുംവിധമാണ‌് ആക്ഷേപങ്ങളാകെ. അവരുടെ പ്രതിഷേധം ജനകീയം അതിജീവനത്തിനെതിരെയാണെന്ന‌ുകൂടി എഴുതിയതോടെ മാതൃഭൂമിയുടെ അജൻഡയും കൂടുതൽ വെളിപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2OaayPC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages