കൊച്ചി > ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നതിനിടെ കെപിസിസി ഇടപെട്ട് പിരിവ് നിർത്തിച്ചതായി സൂചന. ഇതിന് പിന്നാലെ തീരുമാനത്തിൽനിന്ന് മലക്കംമറിഞ്ഞ് രമ്യ ഹരിദാസും രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പിരിവെടുത്ത് കാർ വാങ്ങുന്നതിനെ അനുകൂലിച്ച എംപി ഇപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശം അംഗീകരിക്കുന്നു എന്നാണ് പറയുന്നത്.
എംപിക്ക് കാർ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രമ്യയ്ക്ക് കാര്‍ വാങ്ങണമെങ്കില്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ എംപിയുടെ ശമ്പളം കാർ വാങ്ങാൻ തികയില്ലെന്ന് പറഞ്ഞ് അനിൽ അക്കര എംഎൽഎ മുല്ലപ്പള്ളിയെ തിരുത്തി രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതൽ വഷളായത്.
രമ്യ ഹരിദാസ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് കാർ വാങ്ങാൻ പിരിവ് വേണ്ടെന്ന് അറിയിച്ചത്.
ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയാണ് രമ്യയ്ക്ക് കാര്‍ വാങ്ങുന്നതിനായി പണം സ്വരൂപിക്കാന്‍ തീരുമാനിച്ചത്. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്. ബൂത്ത് കമ്മിറ്റികളിലൂടെ പ്രധാന യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കിടയിലാണ് പിരിവ് സംഘടിപ്പിക്കുന്നത്. തീരുമാനം വിവാദമായതോടെ പ്രതികരണവുമായി രമ്യ രംഗത്തെത്തിയിരുന്നു. 'യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നത്. അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ് താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു.
‘ആലത്തൂർ എംപി കുമാരി രമ്യ ഹരിദാസിന‌് വാഹനം വാങ്ങാനുള്ള സംഭാവന രശീതി’ എന്ന‌് അച്ചടിച്ച കൂപ്പണിൽ യൂത്ത‌് കോൺഗ്രസ‌് പാർലമെന്റ‌് മണ്ഡലം പ്രസിഡന്റ‌് പാളയം പ്രദീപാണ‌് ഒപ്പിട്ടിരിക്കുന്നത‌്. എംപിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച‌് വാഹനം വാങ്ങുന്നതിനെയാണ് പ്രവർത്തകർ ചോദ്യം ചെയ്യുന്നത്.
എംപിയെന്ന നിലയില്‍ സെക്രട്ടറി, സ‌്റ്റാഫ‌്, ഓഫീസ‌് അലവൻസ‌് എന്നിവ വേറെയുമുണ്ട‌്. വിമാന, ട്രെയിൻയാത്ര സൗജന്യമാണ‌്. പാർലമെന്റ‌് കൂടുമ്പോൾ ബത്തയും ലഭിക്കും. എംപിക്ക‌് അപേക്ഷിച്ചാലുടൻ ഈടില്ലാതെ ദേശസാൽക്കൃത ബാങ്കുകൾ വാഹനവായ‌്പ നൽകാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരിൽനിന്ന‌് പണം പിരിച്ച‌് വാഹനം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.
നേതാക്കൾക്ക‌് അഴിമതി നടത്താനുള്ള ഉപാധിയാണ‌് വാഹനക്കൂപ്പണെന്നും എത്ര കൂപ്പൺ അച്ചടിച്ചുവെന്നത് മറച്ചുവച്ചിട്ടുണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2M3MLy4
via IFTTT
No comments:
Post a Comment