സ്വത്തുതർക്കം: ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 8, 2019

സ്വത്തുതർക്കം: ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു

കോട്ടയം> സ്വത്തുതർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു. മണിമല കറിക്കാട്ടുർ കാവുങ്കൽ വീട്ടിൽ ശോശാമ്മ(79)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് വർഗീസി(81)നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിമല പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ മണിമലയിലെ ഇവരുടെ വീട്ടിലാണ് സംഭവം. ഒരേ വീട്ടിലാണെങ്കിലും വർഷങ്ങളായി ഇവർ തമ്മിൽ പിണങ്ങി കഴിയുകയായിരുന്നു. ശോശാമ്മയുടെ പേരിലുള്ള വസ്തു ഭർത്താവ് വർഗീസിന്റെ പേരിൽ എഴുതി കൊടുക്കാതിരുന്നതാണ‌് തർക്കത്തിന‌് കാരണമെന്ന‌്  പറയുന്നു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നതാണ്. ഭർത്താവും ഇയാളുടെ സഹോദരൻ റാന്നി സ്വദേശി ജോർജും ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് 2019 മാർച്ച് 20ന്  ശോശാമ്മ മണിമല പൊലീസിൽ പരാതി നൽകിയിരുന്നു. ശോശാമ്മയുടെ പേരിലുള്ള വസ്തു വർഗീസിന്റെ പേരിൽ എഴുതി കൊടുക്കാത്തതിന് മുമ്പും പല തവണ വർഗീസ് മർദിച്ചിരുന്നു.

മണിമല സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലായെന്ന് ആരോപിച്ച് ഏപ്രിൽ 27 ന് ജില്ലാ പൊലീസിന് പരാതി നൽകി. ജില്ലാ പൊലീസ് മേധാവി കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിക്കും അവിടെ നിന്നും മണിമല എസ്എച്ച്ഒയ്ക്കും പരാതി കൈമാറി. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ കട്ടിലിൽ കിടന്നുറങ്ങവേ ശോശാമ്മയുടെ ദേഹത്തേക്ക് വർഗീസ്  മണ്ണെണ്ണ ഒഴിച്ച‌്  തീ കൊളുത്തിയത‌്.  വർഗീസിന്റെ വസ്ത്രത്തിലും തീ പിടിച്ചു. നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടി ഇരുവരേയും കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട‌് 4.30 ന് ശോശാമ്മ മരിച്ചു.  ശോശാമ്മയുടെ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് എത്തിയെങ്കിലും നില അതീവ ഗുരുതരമായതിനാൽ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മക്കൾ: ലൂയീസ്(ദുബായ‌്), ഫിലിപ്പോസ് (ഷാർജ), ജൂലി.



from Kerala || Deshabhimani ​Online ​News https://ift.tt/2S3FbnO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages