മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ക്രമക്കേട്‌: കെ സുരേന്ദ്രന്‌ ഹർജി പിൻവലിക്കാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 15, 2019

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ക്രമക്കേട്‌: കെ സുരേന്ദ്രന്‌ ഹർജി പിൻവലിക്കാം

കൊച്ചി> മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി പിൻവലിക്കാൻ ബിജെപിയിലെ കെ സുരേന്ദ്രൻ നൽകിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. 

ജസ്റ്റീസ് സുനിൽ തോമസിന്റെതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തൻറ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നുമാണ് സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നത്.

 ഇതാണ് കോടതി അംഗീകരിച്ചത്. വോട്ടിങ്ങ് യന്ത്രങ്ങൾ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോവുന്നതിന്റെ ചെലവായ 42000 രൂപ സുരേന്ദ്രൻ നൽകണം.



from Kerala || Deshabhimani ​Online ​News https://ift.tt/2lE8ktV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages