സ്വാശ്രയ ഫീസ്: മാനേജ്മെന്റുകൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 9, 2019

സ്വാശ്രയ ഫീസ്: മാനേജ്മെന്റുകൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി> ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച പുതിയ സ്വാശ്രയ മെഡിക്കൽ ഫീസിൽ ആക്ഷേപമുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ  സ്വകാര്യ മാനേജ്മെന്റുകൾക്ക് സുപ്രീംകോടതി നിർദേശം. ഹൈക്കോടതി തീരുമാനത്തിനുശേഷം ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം.

ഇടക്കാല സംവിധാനമായി കഴിഞ്ഞവർഷം കോടതി അനുവദിച്ച താൽക്കാലിക ഫീസ് ഈടാക്കാൻ അനുവദിക്കണമെന്ന് മാനേജ‌്മെന്റുകൾ ആവശ്യപ്പെട്ടു. പുതിയ ഫീസ് നിശ്ചയിച്ചതിൽ പരാതിയുണ്ടെങ്കിൽ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തുടർന്ന് പുതിയ ഫീസിനെതിരെ നൽകിയ ഹർജി മാനേജ്മെന്റുകൾ പിൻവലിച്ചു.

ചട്ടങ്ങൾ പാലിക്കാതെയാണ് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി പുതിയ ഫീസ് നിശ്ചയിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ‌്  കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ‌് അസോസിയേഷൻ  സുപ്രീംകോടതിയെ സമീപിച്ചത‌്. എൻആർഐ ക്വോട്ടയിൽ ഫീസ് 25 ലക്ഷവും ബാക്കി സീറ്റുകളിൽ 11 ലക്ഷവുമാക്കണമെന്നും അതുവരെ അലോട്ട്മെന്റ‌് തടയണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ജൂലൈ ആറിന് 19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 85 ശതമാനം സീറ്റിൽ 5.85 ലക്ഷം മുതൽ 7.19 ലക്ഷം രൂപവരെയും 15 ശതമാനം എൻആർഐ സീറ്റിൽ 20 ലക്ഷവും ഫീസ‌് പുതുക്കി നിശ്ചയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി ഉത്തരവിറക്കി. 2017–-18ൽ നിശ്ചയിച്ച ഫീസ് അടിസ്ഥാനമാക്കി എല്ലാ കോളേജുകൾക്കും പത്തുശതമാനം വർധനയാണ് അനുവദിച്ചത്. കഴിഞ്ഞവർഷം ആറുലക്ഷം ബാങ്ക് ഗ്യാരന്റി ഉൾപ്പെടെ 11 ലക്ഷം ഈടാക്കാൻ മാനേജ്മെന്റുകൾക്ക‌് സുപ്രീംകോടതി അനുമതി നൽകിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2YM9T7A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages