കോഴിക്കോട‌്
പണം നിക്ഷേപിക്കാൻ ബാങ്കിന‌് 59 രൂപ സർവീസ‌്ചാർജ‌്, പിൻവലിക്കാൻ 118 രൂപയും. ഇടപാടുകാരെ കൊള്ളയടിക്കുന്ന പുതിയ നിരക്കുമായി കനറാബാങ്ക‌്. അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും നിയന്ത്രണമേർപ്പെടുത്തിയതിന‌് പിന്നാലെയാണ‌് സർവീസ‌് ചാർജ‌് പ്രഖ്യാപിച്ചിട്ടുള്ളത‌്. എസ‌്ബിഐയടക്കം മറ്റു ബാങ്കുകളുടെ തുടർച്ചയായാണ‌് ഇടപാടുകാർക്ക‌് കനറാബാങ്ക‌് കനത്ത സർവീസ‌് ചാർജ‌് ചുമത്തിയിരിക്കുന്നത‌്. ഇടപാടുകാർക്ക‌് മൂന്നുതവണയാണ‌് സൗജന്യ നിക്ഷേപത്തിന‌് അവസരം.
നാലാം തവണ ആര‌് അക്കൗണ്ടിൽ പണം നിക്ഷേപിച്ചാലും (ഒരു രൂപയായാലും) അമ്പത്തൊമ്പത‌് രൂപ ബാങ്ക‌് അക്കൗണ്ടിൽനിന്ന‌് പിടിക്കും. പിൻവലിക്കാൻ അഞ്ചുതവണ അവസരമുണ്ട‌്. ആറാം തവണ 118 രൂപ സർവീസ‌് ചാർജ‌് നൽകണം. കറന്റ‌് അക്കൗണ്ടിൽ നിന്നും അഞ്ച‌് ലക്ഷത്തിലധികം രൂപ ഒരു മാസത്തിൽ പിൻവലിച്ചാലും സർവീസ‌് ചാർജ‌് നൽകണം. പുതിയ നിരക്കുകൾ ജൂലൈ ഒന്നിന‌് നിലവിൽ വന്നു.
സമാനമായി മറ്റു ബാങ്കുകളിലും ഇടപാടുകൾക്ക‌് സർവീസ‌് ചാർജുണ്ട‌്. എടിഎമ്മുകളിൽനിന്ന‌് പണം പിൻവലിക്കാനായിരുന്നു നിയന്ത്രണവും ചാർജും ആദ്യം ചുമത്തിയത‌്. ഇപ്പോൾ പണം നിക്ഷേപം, പിൻവലിക്കൽ, ചെക്ക‌് കൈമാറ്റം തുടങ്ങി ഏത‌് ഇടപാടിനും ഫീസ‌് നൽകണമെന്നതാണ‌് അവസ്ഥ. പണം പിൻവലിക്കാനുള്ള ചീട്ടിന‌് (withdrawal slip) ഫെഡറൽ ബാങ്ക‌് 25 രൂപ ഈടാക്കുന്നുണ്ട‌്. പാസ‌് ബുക്കിൽ ഇടപാട‌് രേഖപ്പെടുത്തി കൊടുക്കുന്നതിനും നിയന്ത്രണമുണ്ടിവിടെ.
from Kerala || Deshabhimani Online News https://ift.tt/2LGdVuv
via IFTTT
No comments:
Post a Comment