കല്ലട ബസിനെതിരെ നടപടി; അന്തർസംസ്ഥാന ബസ‌് സർവീസ‌് നിർത്തുമെന്ന‌് സംഘടനയുടെ ഭീഷണി
കോഴിക്കോട‌്
യാത്രക്കാരെ നിരന്തരം ദ്രോഹിക്കുകയും യുവതിയെ പീഡിപ്പിക്കുകയുംചെയ‌്ത സംഭവത്തിൽ കല്ലട ബസ്സിനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച‌് അന്തർ സംസ്ഥാന ബസ‌് സർവീസ‌് നിർത്തുമെന്ന‌് ഭീഷണി. ഇന്റർസ‌്റ്റേറ്റ‌് ബസ‌് ഓണേഴ‌്സ‌് അസോസിയേഷനാണ‌് ഭീഷണിയുമായി രംഗത്തുവന്നത‌്. കല്ലട ബസ‌് സംഭവത്തെ കുറിച്ച‌് പറയാതെ കേരളത്തിലെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ ബസ‌് വ്യവസായത്തെ തകർക്കാൻ മോട്ടോർ വാഹന വകുപ്പ‌് ശ്രമിക്കുന്നുവെന്നാണ‌് ഐബിഒഎ പത്രക്കുറിപ്പിൽ പറയുന്നത‌്. ഇതിൽ പ്രതിഷേധിച്ച‌് 24 മുതൽ മുഴുവൻ അന്തർ സംസ്ഥാന ബസ‌് സർവീസും നിർത്തിവയ‌്ക്കുമെന്നാണ‌് സംഘടനയുടെ സംസ്ഥാന കമ്മിറ്റിയുടെ ഭീഷണി.
1988ലെ മോട്ടോർ വാഹന നിയമം കാലഹരണപ്പെട്ടതാണെന്നും പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ അന്തർ സംസ്ഥാന ബസ്സുകളിൽനിന്ന‌് ദിവസേന 10,000 രൂപ പിഴയീടാക്കുന്നതായും ഐബിഒഎ സംസ്ഥാന പ്രസിഡന്റ് മനോജ് പടിയ്ക്കലും സെക്രട്ടറി എ ജെ റിജാസും പ്രസ‌്താവനയിൽ പറഞ്ഞു.
പ്രതിദിനം ഒരു വാഹനത്തിന് പതിനായിരം രൂപ പിഴയടച്ചുകൊണ്ട് സർവീസ് തുടരാൻ കഴിയാത്തതിലാണ‌് സർവീസുകൾ നിർത്തിവയ്ക്കുന്നതെന്ന‌് പത്രക്കുറിപ്പിൽ പറയുന്നുണ്ടെങ്കിലും കല്ലട ബസ‌് സർവീസിനെതിരെ സർക്കാർ സ്വീകരിച്ച നിയമ നടപടിയാണ‌് സംഘടനയെ പ്രകോപിപ്പിച്ചതും ഇത്തരമൊരു ഭീഷണിയിലേക്ക‌് നയിച്ചതെന്നും വ്യക്തമാണ‌്.
from Kerala || Deshabhimani Online News http://bit.ly/2ZAn8Z3
via IFTTT
No comments:
Post a Comment