പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന്‌ ഷോക്കേറ്റ്‌ തിരുവനന്തപുരത്ത്‌ രണ്ടുപേർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 9, 2019

പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന്‌ ഷോക്കേറ്റ്‌ തിരുവനന്തപുരത്ത്‌ രണ്ടുപേർ മരിച്ചു

തിരുവനന്തപുരം > പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ചാക്ക പുള്ളിലൈൻ സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതിക്കമ്പി തട്ടിക്കിടന്ന വെള്ളക്കെട്ടിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിടെയാണ് അപകടം ഉണ്ടായത്.

പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ട് പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഷോക്കേറ്റ രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കെഎസ്ഇബി അറിയിച്ചു. നഷ്ടപരിഹാരത്തിന്റെ ഭാഗമായി രണ്ട് ലക്ഷം അടിയന്തിരമായി അനുവദിക്കുകയും ചെയ്തു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2F3XX9E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages