കൊച്ചി> മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മൂന്ന‌് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. 14-ാം പ്രതി ആലുവ ഉളിയന്നൂർ പാലിയത്ത് പി എം ഫായിസ് (20), 15-ാം പ്രതി നെട്ടൂർ കരിങ്കാമ്പാറ വീട്ടിൽ വാടകയ‌്ക്ക് താമസിക്കുന്ന തൻസീൽ (25), 16-ാം പ്രതി നെട്ടൂർ മേക്കാട്ട് വീട്ടിൽ സാനിദ് (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്.
കേസിലെ മറ്റ‌് പ്രതികൾ ജാമ്യത്തിലാണെന്നും കുറ്റപത്രം സമർപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളതും കേസിന്റെ സ്വഭാവവും പരിഗണിക്കുമ്പോൾ ജാമ്യം നൽകാൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൗസർ എടപ്പഗത്ത് ജാമ്യം നിരസിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് മൂന്ന് പ്രതികളും കീഴടങ്ങിയത്.
2018 ജൂലൈ രണ്ടിന് പുലർച്ചെ 12.30 ഓടെയാണ് മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ (20) എസ്ഡിപിഐ-, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ അടുത്തമാസം രണ്ടിന് ആരംഭിക്കും.
from Kerala || Deshabhimani Online News http://bit.ly/2Iz7k1Y
via IFTTT
No comments:
Post a Comment