കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 25, 2019

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി

കൊച്ചി> ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് ചീഫ‌്‌ ജസ‌്റ്റിസിന‌്‌ എഴുതിയ കത്തിന്റെ കോപ്പി  മാധ്യമങ്ങൾക്ക് നൽകിയ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകി.

വീഗാലാൻഡിൽ വീണ‌് പരിക്കേറ്റതിന് നഷ്ടപരിഹാരം തേടി കോട്ടപ്പുറം സ്വദേശിയായ  വിജേഷ്  2007ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപകടം നടന്നിട്ട് വർഷങ്ങളായിട്ടും നഷ്ടപരിഹാരം നൽകാത്ത കേസ‌് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചിറ്റിലപ്പിള്ളിയെ വിമർശിച്ചു. ഇത‌് മാധ്യമങ്ങൾ വാർത്തയാക്കി. തുടർന്നാണ് ജഡ്ജിക്കെതിരെ ആരോപണങ്ങളുമായി ചിറ്റിലപ്പിള്ളി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.

കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്കും നൽകി. ഈ നടപടി കോടതിയലക്ഷ്യമാണെന്ന് വിശദീകരിച്ച‌് എസ് അശ്വകുമാർ നൽകിയ പരാതിയാണ് അഡ്വക്കേറ്റ‌് ജനറൽ സി പി സുധാകരപ്രസാദ് പരിശോധിച്ചത്. കോടതിനടപടികൾ നേരിട്ട് കണ്ടിട്ടില്ലാത്ത ചിറ്റിലപ്പിള്ളി, വാർത്തകളുടെ വസ്തുത പരിശോധിക്കാതെയാണ് സിറ്റിങ് ജഡ്ജിക്കെതിരെ കത്തെഴുതിയതെന്നാണ‌് മനസിലാവുന്നതെന്ന് എ ജിയുടെ ഉത്തരവിൽ പറയുന്നു.

ജഡ്ജിയുടെ നടപടികൾ ചീഫ്ജസ്റ്റിസിനെ അറിയിക്കലായിരുന്നു ഉദ്ദേശ്യമെങ്കിൽ എന്തിനാണ് കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് നൽകിയത് ? കോടതിയെ ഇക‌ഴ‌്ത്തിക്കാട്ടണമെന്ന ഉ​ദ്ദേശ്യം ഉണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. നീതിന്യായനിർവഹണത്തിൽ ഇടപെടുകയാണ് ചിറ്റിലപ്പിള്ളി ചെയ്തിരിക്കുന്നത്.

ആരോപണങ്ങളെല്ലാം തെറ്റാണെന്ന‌് കേസിൽ വിജേഷിനുവേണ്ടി ഹാജരായ അ‍‍ഡ്വ. സജു എസ് നായർ അറിയിച്ചു. കോടതിയുടെ അന്തസ്സ‌് തകർക്കാൻ ശ്രമമുണ്ടായതിനാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്ന‌് എജി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2ZNU6Wc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages