തൊടുപുഴ> നിപയുടെ ഉറവിടം തൊടുപുഴയാണെന്ന് നിലവിൽ സംശയിക്കുന്നില്ലെന്ന് ഇടുക്കി ഡിഎംഒ ഡോ. എൻ പ്രിയ അറിയിച്ചു.ഇടുക്കിയിലെ ഏതെങ്കിലും സ്ഥലമാണ് ഇതിന്റെ ഉറവിടമെന്ന് കണ്ടെത്താത്ത സാഹചര്യത്തിൽ ഇടുക്കിക്കായി പ്രത്യേക തയാറെടുപ്പുകൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി.
എന്നാൽ, ഇടുക്കി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലുമായി രണ്ട് ഐസൊലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലനവും നൽകുന്നുണ്ട്. നിലവിൽ ഇടുക്കിയിൽ കൺട്രോൾ റൂം ആവശ്യമില്ലെന്ന നിലപാടാണ്. മാത്രമല്ല, ഇപ്പോൾ കണ്ടെത്തിയ ലക്ഷണത്തിന്റെ ഉറവിടം തൊടുപുഴയെന്ന് സംശയിക്കുന്നില്ല.ഭയപ്പെടേണ്ട സാഹചര്യവും ജില്ലയിലില്ല.
തൃശൂരിലെ ഇന്റേൺഷിനിടെയാണ് വിദ്യാർഥിയിൽ പനി ശ്രദ്ധയിൽപ്പെട്ടത്. ഇന്റേൺഷിപ്പ് സമയത്ത് ലഭിച്ച വെള്ളം സംബന്ധിച്ച് പരാതിയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2WJ1jJ1
via IFTTT
No comments:
Post a Comment