മോഡിസര്‍ക്കാര്‍ അസമത്വം മുര്‍ച്ഛിപ്പിക്കും: പ്രഭാത് പട്നായിക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 13, 2019

മോഡിസര്‍ക്കാര്‍ അസമത്വം മുര്‍ച്ഛിപ്പിക്കും: പ്രഭാത് പട്നായിക്

തൃശൂർ>മോഡി സർക്കാർ നടപ്പാക്കുന്ന ഹിന്ദുത്വ അജൻഡകൊണ്ട‌് അസമത്വം ഇല്ലാതാവില്ലെന്നും, മുർച്ഛിക്കുകയാണ് ചെയ്യുകയെന്നും  പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ഇ എം എസ് സ്മൃതിയിൽ ‘ജനാധിപത്യം, സമത്വം, ലിംഗം, ജാതി സമകാലീന ഇന്ത്യയിൽ ’എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മൂലധനശക്തികളും വർഗീയ ഫാസിസവും  ഇന്ത്യയിൽ സന്ധിചേർന്നിരിക്കുകയാണ്.  ജനങ്ങളെ സാമ്പത്തികമായും ജാതീയമായും ഭിന്നിപ്പിക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം.  അസമത്വം ഇല്ലാതാവണമെങ്കിൽ ശതകോടീശ്വരന്മാരിൽനിന്ന് ധനനികുതി ഈടാക്കി ജനക്ഷേമത്തിനായി വിനിയോഗിക്കണം. രാജ്യത്ത് ശതകോടീശ്വരന്മാരുടെ സമ്പാദ്യം പതിന്മടങ്ങ് കൂടുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരാവുന്നു. കോടീശ്വരന്മാരുടെ മക്കളുടെ കൈകളിലേക്ക് അനർഹമായാണ് സമ്പത്ത് വന്നെത്തുന്നത്. അവരിൽനിന്ന്  ഇൻഹെരിറ്റന്റ‌് ടാക്സും ഈടാക്കണം. 

എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസേവനം, പെൻഷൻ എന്നിവ നൽകാനാവണം. കാർഷിക വളർച്ചവഴി സാമ്പത്തിക പ്രതിസന്ധികൾ മുറിച്ചുകടക്കാമെന്ന‌് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറയുന്നു. കാർഷിക വളർച്ചയ‌്ക്ക‌് സബ‌്സിഡികൾ നൽകണം. ഉൽപ്പന്നങ്ങൾക്ക‌് ന്യായവിലയും  ബാങ്ക‌് വായ‌്പകളും നൽകണം. ഇതൊന്നും കോർപറേറ്റുകൾ അനുവദിക്കില്ല. 

2019ലെ  ബിജെപി സാമ്പത്തിക അജൻഡ ഏറെ അപകടകരമാണ്. ഉന്നതമേഖലകളിലാകെ വർഗീയവൽക്കരണവും അന്ധവിശ്വാസവും അടിച്ചേൽപ്പിക്കുകയാണ്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന  ഫാസിസ്റ്റ് ഐഡന്റിറ്റി, വോട്ടിനുവേണ്ടി ജാതി പറഞ്ഞ്   വിലപേശുന്ന ബാർഗൈനിങ് ഐഡന്റിറ്റി എന്നിവയോട‌് യോജിക്കാനാവില്ല. ജാതിയുടെ പേരിൽ സംഘടിച്ചതുകൊണ്ട് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. തൊഴിലാളി–- കർഷക അടിസ്ഥാനത്തിലുള്ള വർഗഐക്യം വളരണമെന്നും  പ്രഭാത‌് പട‌്നായിക‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2IHRty2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages