ചരിത്രമെഴുതി ഷാനയും അവന്തികയും; സിഎംഎസ‌് കോളേജിൽ ട്രാൻസ‌് ജെൻഡർ വിഭാഗത്തിലുള്ളവർ ആദ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 10, 2019

ചരിത്രമെഴുതി ഷാനയും അവന്തികയും; സിഎംഎസ‌് കോളേജിൽ ട്രാൻസ‌് ജെൻഡർ വിഭാഗത്തിലുള്ളവർ ആദ്യം

കോട്ടയം > ചരിത്ര നിമിഷത്തിന‌് തുടക്കക്കാരാവുകയാണ‌് ഇവർ. വിദ്യാഭ്യാസം നേടാൻ ലിംഗഭേദം തടസ്സമല്ലെന്ന‌് ട്രാൻസ‌്ജെൻഡറുകളായ അവന്തികയും, ഷാന നവാസും സമൂഹത്തിന‌് കാട്ടികൊടുത്തിരിക്കുകയാണ‌്.  സ്വന്തം വ്യക്തിത്വത്തിൽ തന്നെ സിഎംഎസ‌് കോളേജിൽ പഠിക്കാനായി വിദ്യാർഥിനികളായി എത്തിയതിന്റെ സന്തോഷത്തിലാണ‌് ഇരുവരും. എംജി സർവകലാശാല സംവരണം ചെയ‌്തിട്ടുള്ള സീറ്റിലാണ‌് ഇവർക്ക‌് അഡ‌്മിഷൻ ലഭിച്ചിരിക്കുന്നത‌്. പാലാ സ്വദേശിയായ അവന്തിക(23) ഒന്നാം വർഷ ബിഎ ഹിസ‌്റ്ററിക്കും, എറ്റുമാനൂർ അതിരമ്പുഴ സ്വദേശിയായ ഷാന നവാസ‌്(20) ഒന്നാം വർഷ ബിഎ ഇക്കണോമിക‌്സിനുമാണ‌് തിങ്കളാഴ‌്ച കോളേജിൽ ക്ലാസിനെത്തിയത‌്. കഴിഞ്ഞ ദിവസമാണ‌് ഇവർ അഡ‌്മിഷൻ എടുത്തത‌്. ചരിത്രത്തിൽ ആദ്യമായാണ‌് സിഎംഎസ‌് കോളേജിൽ ട്രാൻസ‌് ജെൻഡർ വിഭാഗത്തിലുള്ളവർ പ്രവേശനംവാങ്ങിയത‌്.
തങ്ങളുടെ ക്ലാസിൽ ട്രാൻസ‌്ജെൻസ‌് വിമൺ എത്തിയതിന്റെ കൗതുകമായിരുന്നില്ല സഹപാഠികൾക്ക‌്. മറിച്ച‌് പുതിയ കൂട്ടുകാരെ കിട്ടിയതിന്റെ സന്തോഷമായിരുന്നു അവർ പങ്കുവച്ചത‌്. റോസാപ്പൂ നൽകിയാണ‌് തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരികളെ അവർ വരവേറ്റത‌്. പെൺകുട്ടികൾക്കൊപ്പം തന്നെ ആദ്യ ബഞ്ചിൽ ഇവർക്ക‌് ഇരിക്കുവാനുള്ള ഇടവും നൽകി.

കോളേജിലെ അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നും നല്ല സഹകരണമായിരുന്നു ഉണ്ടായതെന്ന‌് ഇരുവരും പറഞ്ഞു. മൂന്നുവർഷം നന്നായി പഠിക്കണം, ഒരു ലക‌്ചറർ ആകണം എന്നാണ‌് ഷാന നവാസ‌ിന്റെ ആഗ്രഹം. സമൂഹത്തിനേക്കാളും വീട്ടുകാരിൽനിന്നാണ‌് തനിക്ക‌് എതിർപ്പ‌് കൂടുതൽ നേരിടേണ്ടിവന്നത‌്. മൂന്ന‌് മാസംമുമ്പ‌് വീടുവിട്ടിറങ്ങി. ഇപ്പോൾ എറണാകുളം തൃക്കാക്കര ജ്യോതിഭവനിലാണ‌് താമസം. പത്ത‌് വരെ അതിരമ്പുഴ സ‌്കൂളിലും പിന്നീട‌് കൈപ്പുഴ സെന്റ‌് ജോർജ‌് വൊക്കേഷനൽ ഹയർസെക്കൻഡറി സ‌്കൂളിൽനിന്ന‌് പ്ലസ‌്ടു  പഠനവും പൂർത്തിയാക്കി. പിന്നീട‌് പഠനം തുടരാൻ സാധിച്ചില്ല. ഷാന പറഞ്ഞു.

ജോമോൻ എന്ന പേരുകാരനായി ജീവിച്ചിരുന്ന അവന്തികയുടെ പഠനം മുടങ്ങിയത‌് നാല‌് വർഷം മുമ്പ‌് വീട്ടുകാർ ഇറക്കിവിട്ടതോടെയാണ‌്. 79 ശതമാനം മാർക്കോടെ കാണക്കാരി ഹയർസെക്കൻഡറി സ‌്കൂളിൽ നിന്ന‌് പ്ലസ‌് ടു പാസായ അവന്തിക സമൂഹത്തിന്റെ ഇടപെടൽ മൂലം പഠനം പൂർണ്ണമായും ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോൾ എറണാകുളത്ത‌് സുഹൃത്തുമായി ഒരുമിച്ച‌ാണ‌് താമസിക്കുന്നത‌്. ട്രാൻസ‌് ജെൻഡർ ജസ‌്റ്റിസ‌് ബോർഡ‌് അംഗം കൂടിയാണ‌് അവന്തിക. സിവിൽ സർവീസ‌് എഴുതണമെന്നാണ‌് തന്റെ ആഗ്രഹമെന്ന‌് ഇവർ പറഞ്ഞു.

ട്രാൻസ‌് ജെൻഡർ സമൂഹത്തിന‌് സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ട‌്. ഇപ്പോൾ എറണാകുളത്ത‌് നിന്ന‌് പോയി വരാനാണ‌് ഇരുവരും തീരുമാനിച്ചിരിക്കുന്നത‌്. കോട്ടയം ചവിട്ടുവരിയിൽ ട്രാൻസ‌് ജെൻഡർ സമൂഹത്തിനായി സർക്കാർ നിർമിക്കുന്ന ഷെൽട്ടർ ഹോം പൂർണ്ണമാകുമ്പോൾ അവിടേക്ക‌് താമസം മാറും. പഠിക്കാൻ താൽപര്യമുള്ള നിരവധി ട്രാൻസ‌്ജൻഡർ വിഭാഗത്തിലുള്ളവർ നമ്മുടെ സമൂഹത്തിൽ ഉണ്ട‌്. പഠനത്തിലൂടെ മാത്രമേ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കൂ. അങ്ങനെയുള്ളവർക്ക‌് തങ്ങൾ ഒരു പ്രചോദനമാകട്ടെ എന്നാണ‌് ആഗ്രഹം . ഷാനയും അവന്തികയും പറയുന്നു. കോളേജിൽ ഇവർക്ക‌് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന‌് കോളേജ‌് അധികൃതർ വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2K8y0K3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages