തിരുവനന്തപുരം> കേരളത്തിലെ വാണിജ്യ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകള്‍ക്ക് 2019 ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറാകണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനെയാണ് കഴിഞ്ഞ വര്‍ഷം നേരിട്ടത്. ഇതുമൂലം കാര്‍ഷിക മേഖലക്ക് ഉണ്ടായ നാശ നഷ്ടങ്ങള്‍ വിവരണാതീതമാണ്.
കേരള ജനത ഈ കെടുതിയില്‍ നിന്നും കരകയറി വരുന്നതേയുള്ളൂ. കേരളത്തില്‍ 81,800 കോടി രൂപയാണ് വാണിജ്യ ബാങ്കുകള്‍ കാര്‍ഷിക വായ്പയിനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. അതില്‍ 2110 കോടിയാണ് കിട്ടാക്കടം.രാജ്യത്തെ മൊത്തം വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം പത്ത് ലക്ഷം കോടിക്ക് മുകളിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തില്‍ ഇന്ത്യയിലെ വാണിജ്യ ബാങ്കുകള്‍ എഴുതി തള്ളിയ വായ്പ 2.4 ലക്ഷം കോടി രൂപയാണ്.
ഇതില്‍ എണ്‍പതു ശതമാനവും വന്‍കിട കുത്തകകളുടേതാണ്. രാജ്യത്ത് നടപ്പാക്കിയ ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്കറപ്റ്റ്‌സി കോഡ് (ഐ.ബി.സി.) പ്രകാരം കുത്തകകള്‍ വരുത്തിയ പതിനായിരം കോടികളുടെ കിട്ടാക്കടങ്ങളാണ് ഹെയര്‍ കട്ട് എന്ന ഓമനപ്പേരില്‍ എഴുതി തള്ളുന്നത്. കഴിഞ്ഞ പാര്‍ലമെന്റെ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരുന്ന വേളയില്‍ മാത്രം ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള പൊതുമേഖലാ ബാങ്കുകളില്‍ ഒരു കുത്തക മുതലാളിയുടെ സ്ഥാപനം വരുത്തിയ കിട്ടാക്കടത്തിന് 2221 കോടി രൂപയാണ് ഹെയര്‍ കട്ട് എന്ന നിലയില്‍ നല്‍കിയത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 71,500 കോടി രൂപയുടെ തട്ടിപ്പുകള്‍ ബാങ്കുകളില്‍ നടന്നതായാണ് റിസര്‍വ്വ് ബാങ്ക് പുറത്ത് വിട്ടിരിക്കുന്ന കണക്ക്.വായ്പകള്‍ എഴുതിതള്ളുന്നതും മേല്‍പ്പറഞ്ഞ തരത്തില്‍ ഹെയര്‍ കട്ട് അനുവദിക്കുന്നതും തട്ടിപ്പുകള്‍ അരങ്ങേറുന്നതും ബാങ്കുകളുടെ ആരോഗ്യത്തെ വളരെയേറെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളാണ്. കേരളത്തെ ആകെ ഉലച്ച വെള്ളപ്പൊക്ക പശ്ചാത്തലത്തില്‍ കാര്‍ഷിക കടങ്ങള്‍ക്ക് 2019 ഡിസംബര്‍ 31 വരെ മോറിട്ടോറിയം പ്രഖ്യാപിക്കണമെന്ന് മാത്രമാണ് കേരള സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ടത്.
തികച്ചും ന്യായമായി മാത്രമേ ഈ അഭ്യര്‍ത്ഥനയെ വീക്ഷിക്കാനാകൂ. റിസര്‍വ്വ് ബാങ്ക് അത് അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറാകണമെന്ന് ബെഫി സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച ഈ ന്യായമായ ആവശ്യം നേടിയെടുക്കാന്‍ സംസ്ഥാന ബാങ്കിംഗ് സമിതി മുന്‍കൈയെടുക്കണമെന്നും പ്രസിഡണ്ട് ടി നരേന്ദ്രന്‍ ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ ആവശ്യപ്പെട്ടു
from Kerala || Deshabhimani Online News http://bit.ly/2J996qZ
via IFTTT
No comments:
Post a Comment