പാലാരിവട്ടം പാലം : എൽഡിഎഫ‌് സത്യഗ്രഹം ഇന്നുമുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 25, 2019

പാലാരിവട്ടം പാലം : എൽഡിഎഫ‌് സത്യഗ്രഹം ഇന്നുമുതൽ

കൊച്ചി> പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി എൽഡിഎഫ‌് നേതൃത്വത്തിൽ ബുധനാഴ‌്ച മുതൽ ജൂലൈ 30 വരെ പാലാരിവട്ടത്ത് സത്യഗ്രഹം നടത്തും.  പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയിൽ പങ്കുവഹിച്ച മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനർനിർമാണത്തിന്റെ ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന‌് ഈടാക്കുക, ഇബ്രാഹിംകുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ‌്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാവിലെ പത്തുമുതൽ  ഒന്നുവരെയാണ് സമരം.

ബുധനാഴ‌്ച രാവിലെ പത്തിന‌്, കലൂർ സ‌്റ്റേഡിയത്തിനു മുന്നിൽനിന്ന‌് ബഹുജന മാർച്ച‌് ആരംഭിക്കും. തുടർന്ന‌് പാലത്തിൽ റീത്ത‌് സമർപ്പിക്കും. പാലാരിവട്ടം ജങ‌്ഷനിൽ ചേരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാംഘട്ടം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. അനിശ്ചിതകാല സമരത്തിനിടയിൽ കുന്നുകരയിൽനിന്ന‌് പാലാരിവട്ടത്തേക്ക് ലോങ‌്മാർച്ച് നടത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/2X4nKcK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages