തിരുവനന്തപുരം> തിരുവനന്തപുരത്ത് നിന്നും മൂഴിയാർപോകുന്ന കെഎസ്‌ആർടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം .മൂഴിയാർ എത്തുന്നതിന് തൊട്ടു മുൻപ് രാത്രി ഒമ്പതരയോട് കൂടി ചോര കക്കി എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം.
കുട്ടിയാനക്കൊപ്പം റോഡിൽ നിൽക്കുകയായിരുന്ന ആന ബസിനു നേരെ പാഞ്ഞടുക്കുകയും,തുമ്പി കൈ കൊണ്ട് മുൻഗ്ലാസ് അടിച്ചു പൊട്ടിക്കുകയുമായിരുന്നു.ഡ്രൈവർ കഷ്‌ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് റോഡിൽ നില ഉറപ്പിച്ച ആന കുറെ കഴിഞ്ഞ് കാട്ടിനുള്ളിലേക്ക് പിൻവാങ്ങിയപ്പോഴാണ് ബസ് മുന്നോട്ട് എടുക്കാനായത്.
ആക്രമണ സമയത് ജീവനക്കാരെ കൂടാതെ 6 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.വൈകീട്ട് നാലരക്ക് വെഞ്ഞാറമൂട് ഡിപ്പോയിൽനിന്ന് പോകുന്ന ആർപിഎ 354‐ാം നമ്പർ ബസിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.
സാധാരണയായി ഇത്തരത്തിൽ ആന വരികയും ബസ് കുറുകെ നിൽക്കാറും പതിവാണെന്ന് ഡൈവർ പി മനോജും കണ്ടക്‌ടർ അരുൺ വൈശാഖും പറഞ്ഞു. എന്നാൽ കുട്ടിയാന കൂടെ ഉണ്ടായിരുന്നതാണ് ആക്രമിക്കാൻ കാരണം.
from Kerala || Deshabhimani Online News http://bit.ly/2ZapFca
via IFTTT
No comments:
Post a Comment