സിനിമാസ്വപ‌്നം പൂവണിയാൻ ഓട്ടോ പണയംവെച്ചു; ഒടുവിൽ ക്യാമറാമാനായി കന്നട സിനിമയിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 2, 2019

സിനിമാസ്വപ‌്നം പൂവണിയാൻ ഓട്ടോ പണയംവെച്ചു; ഒടുവിൽ ക്യാമറാമാനായി കന്നട സിനിമയിലേക്ക‌്

ഒറ്റപ്പാലം> തന്റെ ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങൾ അഭ്രപാളികളിലെത്തുകയെന്നതാണ‌് ഓങ്ങല്ലൂർ പാറക്കൽ വീട്ടിൽ ശിഹാബിന്റെ ഏറെക്കാലമായുള്ള സ്വപ‌്നം. അങ്ങനെയൊരു സ്വപ‌്ന സാഫല്യത്തിന‌് സ്വന്തമായൊരു ക്യാമറ വേണം. തന്റെ ഉപജീവനമാർഗമായ ഓട്ടോ പണയം വച്ചാണ‌് ക്യാമറ വാങ്ങിയത‌്. അത്രയ‌്ക്കുണ്ട‌് ഈ ഓട്ടോക്കാരന്റെ സിനിമാപ്രേമം.
 
ഇതിനകം അമ്പതിലേറെ ഹ്രസ്വ സിനിമകളിൽ ഛായാഗ്രാഹകനായി ശിഹാബ് ഓങ്ങല്ലൂരിന്റെ പേര് സ്‌ക്രീനിൽ തെളിഞ്ഞു. ക്യാമറമാനായി കന്നട സിനിമയിലേക്ക‌് ക്ഷണം കിട്ടിയതിന്റെ സന്തോഷത്തിലാണിപ്പോൾ ശിഹാബ‌്. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്ന ലൗ സീൻ എന്ന സിനിമയുടെ ഛായാഗ്രാഹകനാണിപ്പോൾ. ഡാ തടിയാ, ഹണീബി 2 എന്നീ സിനിമകളിൽ മേക്കപ്പ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 
 
സിനിമാ ചിത്രീകരണം പതിവായിരുന്ന വള്ളുവനാടൻ മണ്ണിൽ ഓട്ടോയുമായെത്തി ശിഹാബ് സിനിമയെ അടുത്തറിഞ്ഞു. സിനിമക്കാരോട് സ്വപ്നങ്ങൾ പങ്കിട്ടു. ക്യാമറയും എഡിറ്റിങും മേക്കപ്പും അങ്ങിനെ സിനിമയുടെ അണിയറ സാങ്കേതിക സംവിധാനങ്ങളെല്ലാം ശിഹാബ് വശത്താക്കി. ഒടുവിൽ, ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പിൻബലമില്ലാതെ ആരുടെയും സഹായിയായി നിൽക്കാതെയാണ‌് സിനിമയുടെ ലോകത്ത് ക്യാമറാമാനായി എത്തുന്നത‌്. ഷോർട്ട് ഫിലിം ലോകം തനിക്ക് ഒട്ടേറെ അനുഭവങ്ങളും അറിവുകളും സമ്മാനിച്ചു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സിനിമയുടെ സാങ്കേതിക മാറ്റങ്ങളെ നന്നായി നിരീക്ഷിച്ച‌് പഠിച്ചശേഷമാണ് സ്വതന്ത്ര ക്യാമറാമാനാവുന്നത‌്. 
 
ജീവിക്കുന്ന ഈ മണ്ണിനെയും അതിലെ കാഴ്ചകളെയും മലയാളത്തിന്റെ അഭ്രപാളിയിലേക്ക് പകർത്താൻ കഴിയുന്നത് സുന്ദരമായ അനുഭവമാണെന്ന് ശിഹാബ് പറയുന്നു.  
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമയും ചിത്രീകരിക്കണമെന്ന മോഹം ഉള്ളിലൊതുക്കി കഴിയുകയാണ് പട്ടാമ്പി ഓങ്ങല്ലൂർ പാറക്കൽ വീട്ടിൽ മുഹമ്മദിന്റെയും- സുഹറയുടെയും മകനായ ശിഹാബ്.


from Kerala || Deshabhimani ​Online ​News http://bit.ly/2Z01mxJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages