ഇരവിപേരൂർ> ദേശാഭിമാനി വാർത്ത തുണയായി. രമാ ബാബുവിന് നഷ്ടമായ പണം തിരികെ ലഭിച്ചു. ഒരാഴ്ച മുൻപാണ് നെടുംമ്പ്രം തുരുത്തുപറമ്പിൽ ബാബു ഭാര്യ രമയും മകളും മകളുടെ കുട്ടിയുമായി കവിയൂരിലെ ബന്ധുവിനെ കാണാനെത്തിയത്. മകളുടെ വിവാഹാവശ്യത്തിന് എടുത്ത വായ്പയുടെ പലിശ അടയ്ക്കുന്നതിനായി പൊടിയാടിയിലെ ബാങ്കിൽ സ്വർണം പണയംവച്ച് എടുത്ത ഇരുപത്തിമൂവായിരത്തോളം രൂപയടങ്ങിയ പേഴ്സും ഒപ്പം കരുതിയിരുന്നു. രമയുടെ കൈയിലെ ബാഗിൽ മറ്റൊരു പേഴ്സിലാണ് പണം സൂക്ഷിച്ചിരുന്നത്. വീട്ടിൽ മടങ്ങിയെത്തി നോക്കിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇത് അന്വേഷിച്ച് വീണ്ടും കവിയൂരിലടക്കം വന്ന് പരതിയെങ്കിലും കിട്ടിയില്ല.
ഇതിനിടയിൽ മാമ്പഴം പെറുക്കാൻ പോയ കവിയൂർ തെക്കെതിലെ ബധിരയും മൂകയുമായ രാജമ്മയ്ക്ക് പേഴ്സ് വഴിയിൽ നിന്ന‌് കിട്ടിയിരുന്നു. രാജമ്മ ഇത് സഹോദരി മുൻ പഞ്ചായത്തംഗവും സിപിഐ എം പ്രവർത്തകയുമായ രാധാമണിയെ ഏൽപിച്ചു. ഇതിനെ തുടർന്നാണ് ദേശാഭിമാനിയിൽ വാർത്ത നൽകിയത്.
വാർത്ത കണ്ട‌് പണം തങ്ങളുടെ താണന്ന് അവകാശപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു. എന്നാൽ സിപിഐ എം നെടുമ്പ്രം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലചന്ദ്രനുമായി ബന്ധപ്പെട്ട് യഥാർഥ അവകാശികളെ ഉറപ്പുവരുത്തി.
ഞായറാഴ്ച രാവിലെ സി പി ഐ എം കവിയൂർ ലോക്കൽ കമ്മിറ്റി ഓഫിസിൽ വച്ച് രാജമ്മ സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജോർജ് വർഗീസ്, വി കെ ശ്രീകുമാർ, കവിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജി രജിത്കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പേഴ്സ് രമാ ബാബുവിന് തിരികെ നൽകി.
from Kerala || Deshabhimani Online News http://bit.ly/2wwMz1f
via IFTTT
No comments:
Post a Comment