റെയിൽവേ ഗേറ്റുകളിലും ഇനി കരാർ നിയമനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 30, 2019

റെയിൽവേ ഗേറ്റുകളിലും ഇനി കരാർ നിയമനം

മലപ്പുറം > സംസ്ഥാനത്ത് അതീവസുരക്ഷ ആവശ്യമുള്ള റെയിൽവേ  ഗേറ്റുകളിൽ ഗേറ്റ‌്മാൻമാരെ  കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ നടപടിയായി. ആലപ്പുഴ പെർമെനന്റ‌്‌വേ സെക്ഷനിലെ എട്ട് ലെവൽ ക്രോസിലാണ് ആദ്യഘട്ടം. ആറുദിവസത്തെമാത്രം പരിശീലനത്തിനുശേഷം ഇവർ ഉടൻ ജോലിക്കുകയറും. ഒരു ഗേറ്റിന് മൂന്ന് എന്ന കണക്കിൽ 24 പേരാണ് ജോലിയിൽ പ്രവേശിക്കുക. ആലപ്പുഴ സെക‌്ഷനുകീഴിൽ 81 ലെവൽ ക്രോസിങ്ങുണ്ട്. ഇതിൽ 20 എണ്ണത്തിൽ കരാർ ജീവനക്കാരെ ഉടൻ നിയമിക്കാനാണ് നിർദേശം. ആലപ്പുഴയിലെ എല്ലാ ഗേറ്റിലും കരാറുകാരെ നിയമിച്ചശേഷം സംസ്ഥാനമാകെ വ്യാപിപ്പിക്കും. സ്ഥിരം ജീവനക്കാരെ ഒഴിവാക്കി റെയിൽവേയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

ആലപ്പുഴയിലെ കുമ്പളം രണ്ടാം ഗേറ്റ്, ടെമ്പിൾ, അരൂർ നോർത്ത്, വാഴത്തോപ്പിൽ റോഡ്, വെളുത്തുളി കായൽ, കായൽ, പിഎസ്, പുത്തൻചന്ത, മംഗളം, വടക്കൽപൊഴി, ടയർ ഫാക്ടറി, കൊറവൻതോട്, ഗുരുമന്ദിരം, പാടക്കരം, ഗണപതി, ആയാപറമ്പ്, പത്തിയൂർ പടി റോഡ്, ഇളകുളങ്ങര, എടശേരി, പത്തിയൂർ എന്നീ 20 ലെവൽ ക്രോസുകളിലാണ് കരാറുകാരെ നിയമിക്കാൻ നിർദേശം.

വിമുക്തഭടന്മാരെയാണ് കരാർ ജീവനക്കാരായി നിയമിച്ച് ചൂഷണംചെയ്യുന്നത്. 900 രൂപയാണ് പ്രതിദിന വേതനമായി  നൽകുന്നത്. എന്നാൽ 600 രൂപമാത്രമേ കരാറുകാർ ഇവർക്ക് നൽകൂ. 300 രൂപവീതം കമീഷൻ ഇനത്തിൽ കരാറുകാർക്ക് ലഭിക്കും.

യാത്രക്കാരുടെയും ട്രെയിനിന്റെയും സുരക്ഷയെ ബാധിക്കുന്ന കരാർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ എംപ്ലോയീസ‌് യൂണിയൻ (ഡിആർഇയു) സമരത്തിലാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2X9H9UJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages