സി ഐ നവാസിനെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 14, 2019

സി ഐ നവാസിനെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി

കൊച്ചി> കൊച്ചിയില്‍ നിന്നും കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരില്‍ നിന്ന് റെയില്‍വേ പോലീസാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്  മൂന്ന് ദിവസം മുന്‍പാണ് നവാസിനെ കാണാതായത്.
 
നവാസിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പരാതി നല്‍കിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ ഉള്‍പ്പെടെ  അറിയിപ്പുകളും നല്‍കുകയുണ്ടായി. ഇതിനുപിന്നെലെയാണ് നവാസിനെ കണ്ടെത്തിയത്.

 നവാസ് കുടുംബവുമായി ഫോണില്‍ സംസാരിച്ചു. കൊച്ചിയില്‍ നിന്നും പൊലീസ് സംഘം തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിട്ടുണ്ട്.





 



from Kerala || Deshabhimani ​Online ​News http://bit.ly/2WHppQj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages