ഉല്ലാസയാത്ര പോയ യുവാക്കള്‍ മരിച്ചതായി വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 11, 2019

ഉല്ലാസയാത്ര പോയ യുവാക്കള്‍ മരിച്ചതായി വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി

മമ്പാട്> പെരുന്നാൾ ആഘോഷിക്കാൻ ഊട്ടിയിലേക്ക് ഉല്ലാസയാത്ര പോയ സുഹൃത്തുക്കൾ മരിച്ചതായി സോഷ്യൽ മീഡിയ പ്രചാരണം. ജീവിച്ചിരിക്കുന്നവർക്ക് ആദരാഞ്ജലി നേർന്ന് സോഷ്യൽ മീഡിയ. യുവാക്കൾ പൊലീസിൽ പരാതി നൽകി. കഴി‍ഞ്ഞ ദിവസം പാലക്കാട്ടുണ്ടായ ആംബുലന്‍സ് അപകടത്തില്‍ കൊല്ലപ്പെട്ടവരെന്ന വ്യാജേനയാണ് യുവാക്കളുടെ ​ഗ്രൂപ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 
 
മമ്പാട് സ്വദേശികളായ അജ്‌നാസ് നടുവക്കാട്, പട്ടാമ്പി ജംഷീർ തൃക്കൈകുത്ത്, ജംഷിദ് കൂളിക്കൽ, ആസിഫ് ഓടായിക്കൽ, അഫ് ലു എടക്കര എന്നിവരുടെ ഫോട്ടോയാണ് അപകടത്തിൽ മരണപ്പെട്ടവർ എന്ന രീതിയിൽ ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലുമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടന്ന അപകട വാർത്തയിൽ ഉൾപ്പെടുത്തി ഇവരുടെ പടം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നെങ്കിലും യുവാക്കൾ കാര്യമായി എടുത്തിരുന്നില്ല. 
 
എന്നാൽ ഞായറാഴ്ച പാലക്കാട് നടന്ന അപകടത്തെ തുടർന്ന് വീണ്ടും ഇവരുടെ ഇതേ ഫോട്ടോ വച്ച് ആദരാഞ്ജലികള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെ യുവാക്കൾ രാത്രി നിലമ്പൂർ പൊലീസിൽ പരാതി നൽകി.  പെരുന്നാളിനോടനുബന്ധിച്ചു ഊട്ടിയിലേക്ക് വിനോദയാത്ര പോയ പടമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.


from Kerala || Deshabhimani ​Online ​News http://bit.ly/2WDlNnm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages