രാഷ്ട്രീയഭൂരിപക്ഷം വര്‍ഗീയഭൂരിപക്ഷമായി മാറുന്നത് അപകടകരം: ഡോ. സുനില്‍ പി ഇളയിടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 13, 2019

രാഷ്ട്രീയഭൂരിപക്ഷം വര്‍ഗീയഭൂരിപക്ഷമായി മാറുന്നത് അപകടകരം: ഡോ. സുനില്‍ പി ഇളയിടം

തൃശൂർ> ഇന്ത്യയിൽ രാഷ്ട്രീയഭൂരിപക്ഷം വർഗീയ ഭൂരിപക്ഷമായി മാറിയിരിക്കയാണെന്ന് ഡോ. സുനിൽ പി ഇളയിടം. ഇ എം എസ് സ്മൃതിയിൽ  ‘ജനാധിപത്യം, സമത്വം, ജാതി’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ഉപജ്ഞാതാവ് അംബേദ്കർ ജനാധിപത്യത്തിൽ സംഭവിക്കാൻപോകുന്ന വർഗീയവൽക്കരണത്തെ മുൻകൂട്ടി കണ്ടിരുന്നു. ഈ നീക്കം തുടർന്നാൽ ജനാധിപത്യം ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യക്ഷ ഹിന്ദുത്വ അജൻഡ മുൻനിർത്തിയാണ് മോഡി സർക്കാർ ഇക്കഴിഞ്ഞ  തെരെഞ്ഞെടുപ്പിനെ നേരിട്ടത്. അംബേദ്കർ ഭയപ്പെട്ടിരുന്ന ജനാധിപത്യ അപചയമാണ് വർഗീയഭൂരിപക്ഷം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പൂർണമായും ഒഴിച്ചുനിർത്തിയുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഇത് ജനാധിപത്യത്തെ സൂചിപ്പിക്കുന്നതല്ല. ഹിന്ദുവർഗീയതയിൽ ഊന്നിയുള്ള വിജയമാണിത്. ഇത് രാജ്യത്തെ വിഭജിക്കാനാകുമെന്നതിനുള്ള തെളിവായി കണക്കാക്കേണ്ടിവരും.

ജാതിമത ചിന്തയെ ശക്തിപ്പെടുത്തി, ജനാധിപത്യത്തിന്റെ കാതലായ ധാർമികമൂല്യവും സാഹോദര്യവുമെല്ലാം  ഭൂരിപക്ഷ ചിന്തയിലേക്ക് തിരിച്ചുവിടുകയാണവർ. തീവ്ര വലതുപക്ഷ ചിന്തയുടെ ഭാഗമാണിത്. സാമൂഹിക സാമ്പത്തിക ജനാധിപത്യം യാഥാർഥ്യമായില്ലെങ്കിൽ ജനാധിപത്യം കേവലം പ്രതിസന്ധിയായി മാറും. ന്യൂനപക്ഷങ്ങളെ ഭരണരംഗത്തുനിന്ന് തീർത്തും ഒഴിച്ചു നിർത്തുന്ന അവസ്ഥ സംജാതമായിരിക്കയാണ‌്.  സാംസ്കാരിക മണ്ഡലത്തിൽ ജനാധിപത്യ മൂല്യങ്ങളെ സന്നിവേശിപ്പിക്കണമെന്നും സുനിൽ പി ഇളയിടം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2IdPjY6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages