എയിംസ് സംഘം കൊച്ചിയിലെത്തി; ഓസ്‌‌ട്രേലിയന്‍ മരുന്ന് ഉടന്‍ എത്തിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 3, 2019

എയിംസ് സംഘം കൊച്ചിയിലെത്തി; ഓസ്‌‌ട്രേലിയന്‍ മരുന്ന് ഉടന്‍ എത്തിക്കും

കൊച്ചി > സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് സ്ഥിരീകരിച്ചതോടെ എയിംസില്‍ നിന്നുള്ള ആറംഗ മെഡിക്കല്‍ സംഘം എറണാകുളത്തെത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെത്തും. കളക്ടറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടായിരിക്കും ഇവരെല്ലാം പ്രവര്‍ത്തിക്കുക. കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കി. ചികിത്സയ്ക്ക് ആവശ്യമായ റിബാവറിന്‍ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഓസ്‌ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ എത്തിക്കും. കേരളവും ആവശ്യപ്പെടുന്ന എല്ലാസഹായങ്ങളും നല്‍കുമെന്നും മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.

ന്യൂഡല്‍ഹിയിലും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച യുവാവ് ഒരുമാസത്തിനുള്ളില്‍ എവിടെയെല്ലാം പോയി എന്നതടക്കമുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം നടപടികള്‍ സ്വീകരിക്കും. നിലവില്‍ നിരീക്ഷണത്തിലുള്ള രോഗിയുടെ സുഹൃത്തിന്റെ രക്തസാമ്പിള്‍ ആലപ്പുഴയിലെയും മണിപ്പാലിലെയും പൂനെയിലെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയക്കും.

നിപയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്ന എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയതായി മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗലക്ഷണം കാണിക്കാത്തയിടത്തോളം വൈറസ് മറ്റൊരാളിലേക്ക് പകരില്ല. നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തവരെ വീട്ടില്‍ തന്നെ നിരീക്ഷിക്കും. മുന്‍പ് ശ്രദ്ധിക്കപ്പെടാതെ ഇതേ ലക്ഷണങ്ങളോടെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കും. രോഗത്തിന്റെ ഉറവിടം ഇടുക്കിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2HTsIQa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages