തിരുവനന്തപുരം> സര്‍ഫാസി നിയമം സഹകരണ മേഖലയിൽ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സഹകരണ മേഖലയിൽ സർഫാസി നടപ്പിലാക്കിയത് യുഡിഎഫ് സർക്കാരാണെന്നും സഹകരണ മന്ത്രി ജി സുധാകരൻ നിയമസഭയില്‍ പറഞ്ഞു. സർഫാസി നിയമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാരും വ്യക്തമാക്കി.
കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടിയെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ഈ സർക്കാർ അധികാരമേറ്റ ശേഷം കേരളത്തില്‍ 15 കർഷകർ ആത്മഹത്യ ചെയ്തുവെന്നും വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷക ആത്മഹത്യകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും വിശദീകരണത്തിന്‍റെ പശ്ചാത്തലത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്ന കർഷകർക്ക് മേൽ ബാങ്കുകൾ സർഫാസി നിയമം ചുമത്തുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം നടപ്പാക്കുന്നത് വഴി കൃഷിനാശം സംഭവിച്ച കർഷകർക്ക് വലിയ തിരിച്ചടിയായിരുന്നു. കർഷക ആത്മഹത്യക്കും ഇത് വഴിവെച്ചു.
സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്‍റ് ഓഫ് സെക്യൂരിറ്റീസ് ഇന്‍ററസ്റ്റ് ആക്ട് എന്നതിന്‍റെ ചുരുക്ക പേരാണ് സർഫാസി നിയമം (SARFAESI).വായ്പ തിരിച്ചടക്കുന്നതിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈടായി നൽകിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നു. ഈട് വസ്തു പിടിച്ചെടുക്കാൻ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്തുവിൽ നോട്ടീസ് പതിച്ച് ബാങ്കിന് ഏറ്റെടുക്കാമെന്നാണ് സർഫാസി നിയമത്തിലുള്ളത്.
from Kerala || Deshabhimani Online News http://bit.ly/2MMyrvY
via IFTTT
No comments:
Post a Comment