തിരുവനന്തപുരം > ബിഹാറിൽ കുട്ടികളുടെ കൂട്ടമരണത്തിൽ അനുശോചിച്ച‌് മുഴുവൻ ബാലസംഘം യൂണിറ്റിലും 23ന‌് വൈകിട്ട് 6ന‌് കൂട്ടായ്മ സംഘടിപ്പിക്കും. 24ന് കറുത്ത ബാഡ്ജ് അണിഞ്ഞാകും കൂട്ടുകാർ സ്കൂളുകളിൽ പോവുക.
ഏരിയ, ജില്ലാ കേന്ദ്രങ്ങളിൽ “ബിഹാർ കരയുന്നു നമുക്ക് നിശ്ശബ്ദമാകാനാകില്ല’ എന്ന മുദ്രാവാക്യമുയർത്തി കുട്ടികളുടെ പ്രതിഷേധപരിപാടികളും സംഘടിപ്പിക്കും.
ബഹാറിലെ ശിശുമരണങ്ങൾക്ക് ഉത്തരവാദി കേന്ദ്ര–-സംസ്ഥാന സർക്കാരുകളാണ‌്. ഉത്തർപ്രദേശിലെ ഗൊരഖ‌്പുരിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുരുന്നുകളുടെ ഓർമകൾ മായുന്നതിനു മുമ്പാണ് കരളലിയിപ്പിക്കുന്ന ബിഹാർ ദുരന്തവും.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ, ബിഹാർ ആരോഗ്യമന്ത്രി മംഗൾപാണ്ടെ, കേന്ദ്രമന്ത്രി ആഷിശ് കുമാർ ചുബെ എന്നിവർ വിഷയത്തിൽ നിസ്സംഗത പുലർത്തുകയാണ‌്. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചു.
അനാസ്ഥ വെടിഞ്ഞ് കാര്യക്ഷമമായി ഇടപെടാൻ തയ്യാറാകണമെന്നും ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആര്യ എസ് രാജേന്ദ്രനും സെക്രട്ടറി സരോദ് ചങ്ങാടത്തും പ്രസ്താവനയിൽ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2WU4rCZ
via IFTTT
No comments:
Post a Comment