കൊച്ചി> ‘കണ്ടൽ കാക്കാം, നാളേക്കായ‌്’ എന്ന മുദ്രാവാക്യമുയർത്തി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ കായൽത്തീരങ്ങളിൽ കണ്ടൽച്ചെടി നടുന്നു. തിങ്കളാഴ‌്ച രാവിലെ 10.30ന‌് വൈപ്പിൻ ചെറായിയിൽ കണ്ടൽ നടീലിന്റെ ആദ്യഘട്ട സംസ്ഥാനതല ഉദ‌്ഘാടനം സെക്രട്ടറി എ എ റഹിം, പ്രസിഡന്റ‌് എസ‌് സതീഷ‌് എന്നിവർ ചേർന്ന‌് നിർവഹിക്കും. പരിസ്ഥിതിദിനമായ അഞ്ചിന‌് രണ്ടാം ഘട്ടമായി 1000 കണ്ടൽകൂടി നടും.
ആദ്യഘട്ടത്തിൽ ചെറായിയിൽ ജസ‌്റ്റിസ‌് കെ കെ ദിവാകരന്റെ വസതിക്ക‌് സമീപം വീരൻപുഴയിലാണ‌് 1000 കണ്ടൽ നടുന്നത‌്. വീരൻപുഴ മുതൽ പള്ളിപ്പുറം പഞ്ചായത്തിലെ മത്സ്യകാപ്പ‌് വരെ 25 കിലോമീറ്ററിലാണ‌് കണ്ടൽ നടുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2EPviEY
via IFTTT
No comments:
Post a Comment