ദുബായ്> ദുബായിൽ വാഹനാപകടത്തിൽ ആറു മലയാളികള്‍ അടക്കം 17 പേർ മരിച്ചു. നാലുമലയാളികളെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം സ്വദേശി ദീപക് കുമാർ,തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ അരക്കാവീട്ടിൽ, വാസുദേവ്, തിലകന്‍എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 10 പേർ ഇന്ത്യക്കാരാണ്. ദുബായിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തക സംഘടനാ നേതാവാണ് മരിച്ച ജമാലുദ്ദീൻ.മരിച്ച ദീപക്കിന്‍റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാർ ദുബായ് റാഷിദ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്
പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ പോയി ദുബായിലേക്കു മടങ്ങിവരികയായിരുന്ന യാത്രാ ബസാണ് അപകടത്തിൽപ്പെട്ടത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷിദിയ മെട്രോ സ്റ്റേഷനു സമീപം വൈകിട്ട് ആണ് അപകടമുണ്ടായത്..വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
പൊതു അവധി ദിവസമായ വെള്ളിയാഴ്ച അപകടം നടന്നതുകൊണ്ട് നടപടിക്രമങ്ങൾക്ക് ട്രാഫിക് കോർട്ടിന്‍റെ അനുമതികൂടി വേണം. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ നാളെ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനാകൂ.
from Kerala || Deshabhimani Online News http://bit.ly/2QUrNSt
via IFTTT
No comments:
Post a Comment