VIDEO ‐ തിരുവനന്തപുരത്ത്‌ വ്യാപാരസ്‌ഥാപനത്തിൽ വൻ തീപിടുത്തം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

VIDEO ‐ തിരുവനന്തപുരത്ത്‌ വ്യാപാരസ്‌ഥാപനത്തിൽ വൻ തീപിടുത്തം

തിരുവനന്തപുരം>തിരുവനന്തപുരം നഗരത്തിൽ പവർഹൗസ്‌ റോഡിൽ വ്യാപാരസ്‌ഥാപനത്തിന്‌ തീ പിടിച്ചു.  പാർത്താസിനു സമീപത്തെ കെട്ടിടത്തിലാണ്‌  വൻ തീപിടുത്തമുണ്ടായത്‌.

എംജി റോഡ്‌ ‐ പഴവങ്ങാടി ജങ്‌ഷനിലെ ഓവര്‍ബ്രിഡ്ജിന് സമീപത്തെ കടകളിലേക്കാണ് തീ പടര്‍ന്നത്. കുടകളും ബാഗുമെല്ലാം വിൽക്കുന്ന ചെല്ലം അബ്രല്ലാ മാര്‍ട്ടിലാണ് ആദ്യം തീ പിടിച്ചത്. ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു.  കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു.



ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. വളരെ പാടുപെട്ടാണ് ഫയര്‍ഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമെല്ലാമിട്ട കടകളാണ് ചുറ്റും ഉള്ളത്. അതുകൊണ്ട് തന്നെ തീ എളുപ്പം ആളിപ്പിടിക്കുന്ന അവസ്ഥയാണ്. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തന്നെ തീ പടര്‍ന്നിട്ടുണ്ട്.

തീ പടർന്നതോടെ നഗരത്തിൽ ഗതാഗതം പൂർണമായി  സ്‌തംഭിച്ചു. സമീപത്തെ വീടുകളിൽനിന്നും കടകളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചു.തീ അണക്കുന്നതിനിടെ ഒരു ഫയർമാന് പരിക്കേറ്റു. ചെങ്കൽച്ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്ക്

കെട്ടിടങ്ങൾ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളിൽ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കൽ ചൂളയിൽ നിന്നും ചാക്കയിൽ നിന്നുമെല്ലാം ഫയര്‍ എൻജിനുകളെത്തി തീയണക്കാൻ ശ്രമിക്കുന്നുണ്ട്. തീ ആളിപ്പടരുന്നതിന് തൊട്ടടുത്തുള്ള പവ്വര്‍ ഹൗസ് റോഡിലെ നാല് ട്രാൻഫോര്ഡമറുകൾ കെഎസ്ഇബി ഓഫ് ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2JwLY89
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages