കണ്ണൂര്‍ > കണ്ണൂരില്‍ യുഡിഎഫ് നടത്തിയ കള്ളവോട്ടിന്റെ കൂടുതല്‍ പുറത്ത്. തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള യുപി സ്‌കൂളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ലീഗ് പ്രവര്‍ത്തകനായ അനസ് കെ നാല് വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. അനസ് കള്ളവോട്ട് ചെയ്തത് വേഷം മാറി വരികയും ചെയ്തു. മറ്റൊരു ലീഗ് പ്രവര്‍ത്തകനായ മുബഷീര്‍ മൂന്ന് വോട്ട് ചെയ്തു. ലീഗ് പ്രവര്‍ത്തകനായ സാദീഖും മൂന്ന് വോട്ട് ചെയ്തു. ലീഗ് പ്രവര്‍ത്തകര്‍ ബൂത്ത് കയ്യേറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഇതേക്കുറിച്ച് സിപിഐ എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2ISiQIb
via IFTTT
No comments:
Post a Comment