ശാന്തിവനം: കെഎസ്ഇബിയുടെ ടവര്‍ നിര്‍മാണത്തിന് വിലക്കില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ശാന്തിവനം: കെഎസ്ഇബിയുടെ ടവര്‍ നിര്‍മാണത്തിന് വിലക്കില്ല

കൊച്ചി> പറവൂർ വഴിക്കുളങ്ങരയിലെ ശാന്തിവനത്തിലെ വൈദ്യുതി ടവർ നിർമ്മാണം സ്‌റ്റേ ചെയ്യണമെന്ന ഭൂവുടമയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസിലെ എതിർകക്ഷികളായ കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്കും കെഎസ്ഇബി അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ച കോടതി കേസ് വേനലവധിക്കു ശേഷം വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. വൈദ്യുതി ടവർ നിർമാണം തടയണമെന്നും ലൈൻ വഴി മാറ്റി വിടണമെന്നുമാണ് ഭൂവുടമയായ മീനാ മേനോൻ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഹർജി തീർപ്പാവും വരെ നിർമാണം തടയണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.

സമാനമായ ആവശ്യമുന്നയിച്ച് നേരത്തെ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും എന്തിനാണ് വീണ്ടും ഹർജി ഫയൽ ചെയ്തത്. സിംഗിൾബെഞ്ച് വിധിയിൽ അതൃപ്തിയുണ്ടെങ്കിൽ അപ്പീൽ നൽകുകയായിരുന്നില്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. നിവേദനപത്രികയുമായി അധികൃതരെ സമീപിക്കാനാണ് നേരത്തെ നിർദേശിച്ചതെന്നും അധികൃതർ അതിൽ തീരൂമാനമെടുത്തില്ലെന്നും ഹർജിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അങ്ങനെയുണ്ടെങ്കിൽ വീണ്ടും ഹർജി ഫയൽ ചെയ്യുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. ഇതിന് ശേഷമാണ് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.



from Kerala || Deshabhimani ​Online ​News http://bit.ly/2Ypk9Cc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages