ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ കണ്ടെത്തിയത‌് വൻ ക്രമക്കേട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ കണ്ടെത്തിയത‌് വൻ ക്രമക്കേട‌്


തിരുവനന്തപുരം
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ‌് കണ്ടെത്തിയത‌് വൻ ക്രമക്കേട‌്. സാമ്പത്തിക ക്രമക്കേടടക്കം ‘ഓപ്പറേഷൻ ജനരക്ഷ’ റെയ‌്ഡിൽ വിജിലൻസ‌് കണ്ടെത്തി. ഇതിന്റെ റിപ്പോർട്ട‌് അടുത്തദിവസം വിജിലൻസ‌് ഡയറക്ടർ സർക്കാരിന‌് കൈമാറും. ബുധനാഴ‌്ചയാണ‌് 42 ഓഫീസിൽ ഒരേസമയം വിജിലൻസ‌് മിന്നൽ പരിശോധന നടത്തിയത‌്.  നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ‌് ഡയറക്ടർ അനിൽകാന്ത‌ാണ‌് റെയ‌്ഡിന‌് നിർദേശം നൽകിയത‌്. 

തിരുവനന്തപുരം ജനറൽ ഹോസ‌്പിറ്റലിന‌് സമീപമുള്ള ഭക്ഷ്യസുരക്ഷാ ഓഫീസിൽ നടത്തിയ പരിശോധനയിൽ 2019വരെ സീകരിച്ച 680 പരാതിയിൽ 434 എണ്ണത്തിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. 2012 മുതലുള്ള സാമ്പിളുകളിൽ 1382 എണ്ണത്തിലും റിപ്പോർട്ട‌് ലഭിക്കാനുണ്ടെന്നും ലൈസൻസിനായി നൽകിയ ഓൺലൈൻ അപേക്ഷകളിൽ 66 അപേക്ഷ  മുക്കിയതും 2019ൽ റിപ്പോർട്ട‌്‌ വന്ന 35ഓളം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ‌്തിട്ടില്ലെന്നും വിജിലൻസ‌് കണ്ടെത്തി. ചിറയിൻകീഴ‌ിൽ നടത്തിയ പരിശോധനയിൽ രണ്ടു വർഷത്തിനിടയിൽ പരിശോധനയ്‌ക്കായി ലാബിൽ നൽകിയ 88 സാമ്പിളിൽ 83ലും റിപ്പോർട്ട‌് ലഭിച്ചിട്ടില്ല. ജില്ലാ ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവുകൾപോലും ഇവിടെ പാലിക്കപ്പെടുന്നില്ല.

കണ്ണൂർ, മലപ്പുറം, പത്തനംതിട്ട ജില്ലയിലെ അടൂർ, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരുലക്ഷം മുതൽ അഞ്ചു ലക്ഷംവരെ തുക പിഴ ഈടാക്കാൻ സാധിക്കുന്ന കേസുകളിൽ 1000 മുതൽ 25,000 രൂപവരെ മാത്രമേ പിഴ മാത്രം അടപ്പിച്ചിട്ടുള്ളൂ. ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ കൃത്യമായി രജിസ‌്റ്ററുകളിൽ രേഖപ്പടുത്തുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല.

നെയ്യാറ്റിൻകരയിൽ പരിശോധനയ‌്ക്ക‌് വിജിലൻസ‌് എത്തിയപ്പോൾ ഓഫീസിൽ സ്വീപ്പർ ഒഴികെ  ആരും ഹാജരായിരുന്നില്ല‌. കോട്ടയം പൊൻകുന്നത്ത‌് വിജിലൻസ‌് ഉദ്യോഗസ്ഥർ പരിശോധനയ‌്ക്കായി എത്തിയ പകൽ 11നുപോലും ഭക്ഷ്യസുരക്ഷാ ഓഫീസ‌് തുറന്നിരുന്നല്ല. 11.30ഓടെ ഉദ്യോഗസ്ഥർ എത്തിയശേഷം നടത്തിയ  പരിശോധനയിൽ രണ്ടു വർഷമായി ലൈസൻസ‌് ഇല്ലാതെ പ്രവർത്തിച്ച ഐസ‌് പ്ലാന്റ‌്പോലും ഭക്ഷ്യസുരക്ഷാ വകുപ്പ‌് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നിലവാരം കുറച്ച പാൽ പിടിച്ചിട്ടും തുടർനടപടി സ്വീകരിച്ചില്ല. മൂവാറ്റുപുഴയിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ  ഓഫീസിൽ ഹാജരായില്ലായിരുന്നുവെന്നും വിജിലൻസ‌് കണ്ടെത്തി.

കൽപ്പറ്റയിൽ നടത്തിയ പരിശോധനയിൽ സുരഭി അക്വാ ഡ്രിങ്കിങ‌് വാട്ടറിൽ മാലിന്യം കലർന്നെന്ന പരാതിയിൽ ലാബ‌് റിപ്പോർട്ടു പ്രകാരം മാലിന്യം കലർന്നതാണെന്ന‌് തെളിഞ്ഞിട്ടും തുടർനടപടി സ്വീകരിച്ചിട്ടില്ല‌. സൂപ്പർ മാർക്കറ്റിൽനിന്നു വാങ്ങിയ അരിയിൽ മായം കലർത്തിയെന്ന പരാതി ഏപ്രിൽ 12‌നു ലഭിച്ചത‌് രജിസ‌്റ്ററിൽ രേഖപ്പെടുത്തുകയോ ഇതുവരെ നടപടി സ്വീകരിക്കുകയോ ചെയ‌്തിട്ടില്ല. ചിറ്റൂരിൽ നടത്തിയ പരിശോധനയിൽ അഞ്ചു വർഷം മുമ്പുവരെ എടുത്ത പല ഭക്ഷ്യ സാമ്പിളുകളുടെയും പരിശോധനാ റിപ്പോർട്ടുകൾ ലഭ്യമാക്കുകയോ തുടർ നടപടികളോ സ്വീകരിച്ചിട്ടില്ല. 2019ൽ ഇതുവരെ ഒരു സാമ്പിളും ശേഖരിച്ചിട്ടില്ല. 2013ൽ ശേഖരിച്ച സാമ്പിളുകൾ പോലും പരിശോധനയ‌്ക്കായി അയച്ചിട്ടില്ലെന്നും 2019ൽ ലഭിച്ച 55 പരാതിയിൽ 39 എണ്ണത്തിൽ നടപടികൾ സീകരിച്ചിട്ടില്ലെന്നും കണ്ടെത്തി.
കണ്ണൂരിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഭഷ്യസാധനങ്ങൾ പരിശോധനയ‌്ക്കായി ലാബിൽ അയക്കാതെ ഓഫീസിൽ സൂക്ഷിക്കുന്നതായി കണ്ടെത്തി. 13 പരാതിയിൽ ഒരു നടപടിയും സ്വകരിച്ചിട്ടില്ല. 80 ഓൺലൈൻ അപേക്ഷകളിൽ തീർപ്പുകൽപ്പിച്ചില്ല. കസർകോ‌ട്ട‌്  നടത്തിയ പരിശോധനയിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. മലപ്പുറം കൊണ്ടോട്ടിയിൽ 2014 മുതൽ 2017വരെ നിർബന്ധമായും പരിശോധിക്കേണ്ട ഭക്ഷ്യ സാമ്പിളുകൾപോലും പരിശോധിച്ചിട്ടില്ല. ചില പരാതികളിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പിഴ അടയ‌്ക്കാത്തവർക്കെതിരെയും  നടപടി  സ്വീകരിച്ചിട്ടില്ലായെന്നും സ്ഥലം സന്ദർശിക്കാതെ ലൈസൻസ‌് നൽകിയതായും വിജിലൻസ‌് കണ്ടെത്തി.

കണ്ണൂരിൽ നടത്തിയ പരിശോധനയിൽ അസിസ‌്റ്റന്റ‌് കമീഷണറുടെ ബാഗിൽനിന്ന‌് കണക്കിൽപ്പെടാത്ത 4500 രൂപ അസിസ‌്റ്റന്റ‌് കമ്മീഷണർ എന്നപേരിൽ രേഖപ്പെടുത്തിയ കവറിൽനിന്നും വിജിലൻസ‌് കണ്ടെത്തി. വകുപ്പ‌് വാഹനം ഉണ്ടെങ്കിലും സ്വകാര്യവാഹനം വാടകയ‌്ക്ക‌് എടുത്ത‌് ഉപയോഗിക്കുന്നതായും ‘ലൈസൻസ‌് ബുധനാഴ‌്ച  മാത്രമേ നൽകുവെന്ന‌്’ ബോർഡ‌് അനധികൃതമായി ഓഫീസിനുമുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നതായും കണ്ടെത്തി.

മിക്ക ഓഫീസുകളിലും രജിസ‌്റ്ററുകൾ കൃത്മോയി പരിപാലിക്കുന്നില്ല. പത്തനംതിട്ട, പാലക്കാട‌്, കാസർകോട‌്, കോഴിക്കോട‌്, വയനാട‌്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നടത്തിയ പരിശോധനയിൽ സാമ്പിൾ രജിസ‌്റ്റർ, ക്യാഷ‌് ഡിക്ലറേഷൻ രജിസ‌്റ്റർ, ഇൻസ‌്പെക‌്ഷൻ രജിസ‌്റ്റർ, മൂവ‌്മെന്റ‌് രജിസ‌്റ്റർ, കാഷ്വൽ ലീവ‌് രജി‌സ‌്റ്റർ തുടങ്ങിയ ഒരു രജിസ‌്റ്ററും കൃത്യമായി പരിപാലിക്കപ്പെടുന്നില്ലെന്നും വിജിലൻസ‌് കണ്ടെത്തി.
വിജിലൻസ‌് ഐജി എച്ച‌് വെങ്കിടേഷിന്റെ മേൽനോട്ടത്തിലായിരുന്നു റെയ‌്ഡ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2LO6dQG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages