ജോസഫും ജോസും രണ്ടുവഴിക്ക‌് ; പദവികളെച്ചൊല്ലിയുള്ള തർക്കം പൊട്ടിത്തെറിയിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ജോസഫും ജോസും രണ്ടുവഴിക്ക‌് ; പദവികളെച്ചൊല്ലിയുള്ള തർക്കം പൊട്ടിത്തെറിയിലേക്ക‌്



തിരുവനന്തപുരം
കേരള കോൺഗ്രസിൽ പദവികളെച്ചൊല്ലിയുള്ള തർക്കം പൊട്ടിത്തെറിയിലേക്ക‌്. പി ജെ ജോസഫ‌് ചെയർമാൻ ആണെന്ന‌ു കാണിച്ച‌് സംഘടനാചുമതലയുള്ള സെക്രട്ടറി ജോയ‌ി എബ്രഹാം തെരഞ്ഞെടുപ്പ‌് കമീഷന‌് കത്ത‌് നൽകിയ വിവരം പുറത്തായതോടെ ഇരുപക്ഷവും പരസ്യമായി ഏറ്റുമുട്ടി.

പി ജെ ജോസഫിനെ ചെയർമാനായി തെരഞ്ഞെടുത്തിട്ടില്ലെന്ന‌ു കാണിച്ച‌് ജോസ‌് കെ മാണി പക്ഷവും തെരഞ്ഞെടുപ്പ‌് കമീഷന‌് കത്ത‌് നൽകി. ജോസഫിന്റെ നടപടി അച്ചടക്കലംഘനമെന്ന‌് തുറന്നടിച്ച‌് ജോസ‌് വിഭാഗത്തിലെ എംഎൽഎമാരായ റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും വാർത്താസമ്മേളനവും നടത്തി. സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഇവർ വർക്കിങ‌് ചെയർമാൻ പി ജെ ജോസഫിന‌് കത്ത‌് നൽകി. 127 പേരാണ‌് ഈ കത്തിൽ ഒപ്പിട്ടിരിക്കുന്നത‌്.
സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കിൽ ജോസ‌് കെ മാണിയുടെ നേതൃത്വത്തിൽ ബദൽ യോഗം വി‌ളിക്കുമെന്നാണ‌് ജോസഫ‌് വിഭാഗം കരുതുന്നത‌്. ഇതിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുത്ത‌് പുറത്താക്കാമെന്നാണ‌് പ്രതീക്ഷ. അങ്ങനെ വന്നാൽ പാർടി കൈപ്പിടിയിലൊതുക്കാം. ഇത‌് മുന്നിൽക്കണ്ടാണ‌് ജോസഫിനെതിരെ എംഎൽഎമാരെ രംഗത്തിറക്കി ജോസ‌് കെ മാണി നീട്ടിയെറിഞ്ഞത‌്. പദവികൾ പിടിച്ചെടുക്കാൻ തലസ്ഥാനത്ത‌് ക്യാമ്പ‌് ചെയ‌്താണ‌് ഇരു വിഭാഗങ്ങളുടെ കരുനീക്കം. എംഎൽഎമാർ രണ്ട‌ു ചേരിയായിട്ടുണ്ട‌്. ജോസഫും മോൻസ‌് ജോസഫും ഒരുപക്ഷത്തും റോഷിയും ജയരാജും മറുപക്ഷത്തുമാണ‌്. ഡെപ്യൂട്ടി ചെയർമാൻ സി എഫ‌് തോമസ‌് മൗനത്തിലാണ‌്.

രാജ്യസഭാംഗം എന്ന നിലയിൽ ജോസ‌് കെ മാണിയും നിയുക്ത എംപിയായ തോമസ‌് ചാഴികാടനും കൂടിയാകുമ്പോൾ പാർലമെന്ററി പാർടിയിൽ ജോസ‌് വിഭാഗത്തിനാണ‌് മുൻതൂക്കം. സംസ്ഥാന കമ്മിറ്റിയിലും ഭൂരിപക്ഷം ഇവർക്കാണ‌്. ഇരുപക്ഷവുമായും ഉമ്മൻചാണ്ടി ഇടപെട്ട‌് അനുരഞ്ജന നീക്കം നടക്കുന്നുണ്ട‌്. കോൺഗ്രസിലെ ഒരു വിഭാഗം പി ജെ ജോസഫിന‌് പിന്തുണയുമായി ചരട‌ുവലിയും നടത്തുന്നുണ്ട‌്. ജോസ‌് കെ മാണിയെ തള്ളി ജോസഫിനെ നേതൃസ്ഥാനത്ത‌് കൊണ്ടുവരാനുള്ള നീക്കമാണ‌് അവർ നടത്തുന്നത‌്. ഇതിനിടെ പാലായിൽ ജോസ‌് വിഭാഗം യൂത്ത‌് ഫ്രണ്ടുകാർ ജോയി എബ്രഹാമിന്റെ കോലം കത്തിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2YS9NuI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages