നെയ്തലക്കാവുകാർ ഇന്ന് പൂരവിളംബരം നടത്തും ; രാമചന്ദ്രൻ തിടമ്പേറ്റും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

നെയ്തലക്കാവുകാർ ഇന്ന് പൂരവിളംബരം നടത്തും ; രാമചന്ദ്രൻ തിടമ്പേറ്റും


തൃശൂർ
കുറ്റൂർ നെയ്തലക്കാവ്  ഭഗവതിക്ഷേത്ര ദേശക്കാർ ഞായറാഴ്ച എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്ന്  പൂര വിളംബരം നടത്തും. തിങ്കളാഴ്ചയാണ് തൃശൂർ പൂരം. നീണ്ട അനിശ്ചിതത്വങ്ങൾക്കു ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻതന്നെ നടതുറന്ന് പൂരവിളംബരം നടത്താൻ അനുമതിയായി. മൂന്ന് വെറ്ററിനറി ഡോക്ടർമാർ ആനയെ പരിശോധിച്ചു നൽകിയ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെ ഒരു മണിക്കൂർ മാത്രം എഴുന്നള്ളിക്കാൻ കലക്ടർ ടി വി അനുപമ അനുമതി നൽകിയത്. ഇത് ആറാം തവണയാണ് തെച്ചിക്കാട്ടുകാവ് ദേവസ്വത്തിന്റെ രാമചന്ദ്രൻ തെക്കേ നട തുറന്ന് പൂര വിളംബരം നടത്തുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.



from Kerala || Deshabhimani ​Online ​News http://bit.ly/2W2lSjc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages