കോട്ടയം
കെവിൻ പി ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷിയായ പൊലീസുകാരന്റെ നിർണായക മൊഴി. കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ പ്രതികൾക്കെതിരെ 45ാം സാക്ഷിയും കോട്ടയം ഗാന്ധിനഗർ സ‌്റ്റേഷനിലെ പൊലീസുകാരനുമായ അജയകുമാറാണ‌് മൊഴിനൽകിയത‌്. തിങ്കളാഴ‌്ച ആരംഭിച്ച രണ്ടാംഘട്ട വിസ‌്താരത്തിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ‌് ജഡ‌്ജി സി ജയചന്ദ്രൻ മുമ്പാകെയാണ‌് മൊഴി നൽകിയത‌്. കെവിന്റെ അച്ഛൻ ജോസഫ‌് അടക്കം ആറുപേരെ വിസ‌്തരിച്ചു.
കെവിന്റെ ബന്ധു അനീഷിന്റെ മാന്നാനത്തെ വീട്ടിൽനിന്നാണ‌് കെവിനെ തട്ടിക്കൊണ്ടുപോയത‌്. ഈ വീടിന്റെ 150 മീറ്റർ അകലെവച്ച‌് ഒന്നാം പ്രതി ഷാനു ചാക്കോ, മൂന്നാം പ്രതി ഇഷാൻ എന്നിവരെ കണ്ടെന്നാണ‌് മൊഴി. ഗാന്ധിനഗർ പൊലീസ‌് സ‌്റ്റേഷനിൽനിന്ന‌് നൈറ്റ‌് പട്രോൾ ഡ്യൂട്ടിക്ക‌് പോയ വാഹനത്തിന്റെ ഡ്രൈവറാണ‌് അജയകുമാർ. പട്രോളിങ്ങിനിടെ ഷാനുവും ഇഷാനും വാഗൺ ആർ കാറിൽ കറങ്ങുന്നത‌് കണ്ടാണ‌് അന്വേഷണം നടത്തിയത‌്. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും നമ്പർപ്ലേറ്റ‌് ചെളികൊണ്ട‌് മറച്ചിരിക്കുന്നത‌് കണ്ടു. കല്യാണത്തിന‌് വന്നവരാണെന്നും വഴി തെറ്റിക്കിടക്കുകയാണെന്നും ഇരുവരും അറിയിച്ചു.
ആവശ്യപ്പെട്ട രേഖകൾ കാണിച്ചു. ചോദ്യംചെയ‌്തെങ്കിലും സംശയകരമായൊന്നും ലഭിക്കാത്തതിനാൽ ഇവരെ വിട്ടയച്ചു. എങ്കിലും ഇവരുടെ വാഹനത്തിന്റെയും മറ്റുരേഖകളുടെയും ചിത്രങ്ങൾ മൊബൈൽഫോണിൽ എടുത്തിരുന്നുവെന്നും ഇവർ കെവിനെ തട്ടിക്കൊണ്ടുപോവാൻ എത്തിയതാണെന്ന‌് പിന്നീടാണ‌് മനസ്സിലായതെന്നും അജയകുമാർ മൊഴിനൽകി. ഈ ഫോട്ടോകളുടെ പ്രിന്റ‌് ഔട്ട‌് കോടതിയിൽ അജയകുമാർ തിരിച്ചറിഞ്ഞു. വിസ‌്താരം ചൊവ്വാഴ‌്ചയും തുടരും. പ്രോസിക്യൂഷനുവേണ്ടി സ്--പെഷ്യൽ പബ്ലിക‌്- പ്രോ-സി-ക്യൂ-ട്ടർ- അഡ്വ.- സി- എസ്-- അജയൻ ഹാജരായി.
നീന്തലറിയുന്ന കെവിൻ മുങ്ങിമരിച്ചതല്ല: അച്ഛൻ ജോസഫ‌്
കോട്ടയം
"" മീനച്ചിലാറിന്റെ തീരത്താണ‌് ഞങ്ങളുടെ വീട‌്. അതിനാൽ കെവിന‌് നന്നായി നീന്താൻ അറിയാമായിരുന്നു. അവൻ മുങ്ങിമരിച്ചതല്ല''– കെവിന്റെ അച്ഛൻ ജോസഫിന്റേതാണ‌് ഈ മൊഴി. ഗാന്ധിനഗർ പൊലീസ‌് സ‌്റ്റേഷനിൽ നിൽക്കുമ്പോഴാണ‌് കെവിനെ ആറ്റിൽ മുക്കിക്കൊന്നുവെന്ന വിവരം അറിഞ്ഞതെന്നും ജോസഫ‌് വിസ‌്താരത്തിനിടെ പറഞ്ഞു. മകൻ കല്യാണം കഴിച്ച പെണ്ണിനെ തിരികെ കൊടുക്കണമെന്ന‌് രണ്ടാം പ്രതി നിയാസ‌് തന്നോട‌് ആവശ്യപ്പെട്ടതായും ജോസഫ‌് അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2WImQOW
via IFTTT
No comments:
Post a Comment