തിരുവനന്തപുരം> ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി .കരകുളം മുല്ലശ്ശേരി ആനൂർ മാടവിളവീട്ടിൽ സ്മിത (38 ) നെയാണ് ഭർത്താവായ സജീവൻ (47 ) കഴുത്തറുത്തു കൊലപ്പെടുത്തിയത് . ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത് .
മദ്യ ലഹരിയിൽ വീട്ടിലെത്തിയ സജീവൻ ഭാര്യയുമായി വഴക്കിടുകയായിരിന്നു .ഭാര്യയെ വയറിൽ കത്തികൊണ്ടു കുത്തിയ ശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്ന് കൃത്യം നടത്തിയ ശേഷം നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി വെളിപ്പെടുത്തി.സജീവൻ ഭാര്യയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നതായി നാട്ടുകാർ പറയുന്നു .
സംഭവസമയത്ത് മക്കളായ പാർവതി ,ഭദ്ര എന്നിവർ വീട്ടിൽ ഉണ്ടായിരിന്നു .പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്തു വരുന്നതായും തെളിവെടുപ്പിനായി കൊണ്ട് പോകുമെന്ന് എസ് ഐ പറഞ്ഞു .സ്മിതയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .കെട്ടിട നിർമ്മാണ തൊഴിലാളിയാണ് സജീവ് .സ്മിത മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായിരിന്നു.
from Kerala || Deshabhimani Online News http://bit.ly/2LNeVid
via IFTTT
No comments:
Post a Comment