അടൂർ പ്രകാശിന്റെ വിജയം; സിപിഐ എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ യുഡിഎഫ് ആക്രമണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

അടൂർ പ്രകാശിന്റെ വിജയം; സിപിഐ എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ യുഡിഎഫ് ആക്രമണം

കിളിമാനൂർ> യുഡിഎഫുകാർ പോലും പ്രതീക്ഷിക്കാതെ ലഭിച്ച ആടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് യുഡിഎഫുകാർ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ സിപിഐ എം നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രമം. സിപിഐ എം കുടവൂർ ലോക്കൽ സെക്രട്ടറി അഡ്വ സുധീർ, കിളിമാനൂർ ഏരിയാ കമ്മിറ്റിയംഗം ഇ ജലാൽ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആഹ്ലാദ പ്രകടത്തിന്റെ മറവിൽ യുഡിഎഫ് പ്രവർത്തകർ അതിക്രമം നടത്തിയത്.

അടൂർ പ്രകാശിന്റെ വിജയം അറിഞ്ഞ് രാത്രിയിൽ നടത്തിയ പ്രകടത്തിലാണ് നേതൃത്വത്തിന്റെ അറിവും ഗൂഢാലോചനയുടെയും  വെളിച്ചത്തൽ പരിശീലനം ലഭിച്ച കോൺഗ്രസ് ക്രിമിനൽ സംഘം അക്രമം നടതതിയത്. അഡ്വ സുധീറിന്റെ വീടിന്റെ ജനൽചില്ലുകൾ കരിങ്കൽചീളുകളാൽ എറിഞ്ഞുതകർത്തു. വെളിയിലിറങ്ങിയാൽ കൊല്ലുമെന്ന കൊലവിളിയും നടത്തി. സംഭവത്തിന്റെ സിസിടിവി ദ-ൃശ്യങ്ങൾ സഹിതം അഡ്വ സുധീർ കല്ലമ്പലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ കിളിമാനൂർ ഏരിയാകമ്മറ്റിയംഗവുമായ ഇ ജലാലിന്റെ വീടിനു നേരെയും വൊട്ടെണ്ണൽ ദിവസം രാത്രി പത്തോടെ അക്രമമുണ്ടായി.ഇവിടെ വീടിന് നേരെ ഏറുപടക്കമെറി‍ഞ്ഞു.

കിളിമാനൂർ പുളിമാത്ത് ദേവസ്വംബോർഡ് സ്കൂളിന് സമീപം പുരോഗമന കലാസാഹിത്യ സംഘം നേതാവ് പ്രസീതക്കും നേരെയും കോൺഗ്രസുകാരുടെ പരാക്രമം നടന്നു. രാത്രിയിൽ തൊട്ടടുത്ത വീട്ടിൽ പോയി തിരികെ വന്ന പ്രസീതയെ പിന്തുടർന്നെത്തിയ കോൺഗ്രസ് ക്രിമിനൽസംഘം ഇവരുടെ തൊട്ടടുത്ത് ഉഗ്രശേഷിയുടെ പടക്കം പൊട്ടിച്ചു. ഉഗ്രസ്ഫോടനത്തിൽ ദേഹംതളർന്നുവീണ പ്രസീതയെ സിപിഐ എം പ്രവർത്തകർ എത്തി ആശുപത്രിയിലാക്കി. പ്രസീതയും കിളിമാനൂർ പോലീസില് പരാതി നൽകിയിട്ടുണ്ട്. അടൂർ പ്രകാശിന്റെ വിജയം അറിഞ്ഞതോടെ അക്രമാസക്തരായ പ്രവർത്തകർ പലയിടത്തും ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ സിപിഐ എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞു.

ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള പടക്കങ്ങളും ,സിപിഐ എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ എറിഞ്ഞതായും പരാതിയുണ്ട്. ഏരിയായിൽ കലാപം ഉണ്ടാക്കാനുള്ള കോൺഗ്രസ് ക്രിമിനലുകളുടെ ശ്രമം സിപിഐ എം പ്രവർത്തകർ പരമാവധി സംയമനം പാലിച്ചതിനാൽ ഫലിച്ചില്ല. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം പ്രവർത്തകർ കല്ലമ്പലം ജങ‌്ഷനിൽ പ്രകടനം നടത്തി. പ്രകടനത്തിന് സിപിഐ എം ജില്ലാകമ്മിറ്റിയംഗം അഡ്വ മടവൂർ അനിൽ, വി ജോയി എംഎൽഎ, ഏരിയാ സെക്രട്ടറി അഡ്വ എസ് ജയചന്ദ്രൻ, കിളിമാനൂർ ഏരിയാകമ്മിറ്റിയംഗങ്ങളായ ജി വിജയകുമാർ, ഇ ജലാൽ, ലോക്കൽ സെക്രട്ടറി അഡ്വ സുധീർ തുടങ്ങിയവർ പങ്കെടുത്തു.

സിപിഐ എം നേതാക്കളുടെ വീടുകൾക്ക് നേരെ നടന്ന അതിക്രമത്തിൽ കിളിമാനൂർ ഏരിയാകമ്മറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. സംഭവത്തിലെ ഗൂഡാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഏരിയാ സെക്രട്ടറി അഡ്വ എസ് ജയചന്ദ്രൻ ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2K311pU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages