അമ്മയുടേയും മകളുടേയും ആത്‌മഹത്യ: കനറാ ബാങ്ക്‌ശാഖ തല്ലിത്തകർത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

അമ്മയുടേയും മകളുടേയും ആത്‌മഹത്യ: കനറാ ബാങ്ക്‌ശാഖ തല്ലിത്തകർത്തു

തിരുവനന്തപുരം> തിരുവനന്തപുരത്തെ കാനറ ബാങ്ക് മേഖലാ ഓഫീസ്‌ കെഎസ്‌യു പ്രവർത്തകർ തല്ലിത്തകർത്തു. ബാങ്കിന്റെ ജപ്‌തീ ഭീഷണിയെ തുടർന്ന്‌ അമ്മയും മകളും തീകൊളുത്തി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ചാണ്‌ ബാങ്ക്‌ ഓഫീസിലേക്ക്‌ തള്ളിക്കയറിയത്‌.

റിസപ്ഷന്‍ കൗണ്ടര്‍ തല്ലിതകര്‍ത്തു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.ജപ്‌തി നടപടിക്കൊരുങ്ങിയ നെയ്യാറ്റിന്‍കര ശാഖ  രാവിലെമുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്

 പ്രതിഷേധം കനത്തതോടെ കനറാ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം.നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകളാണ് അടച്ചിടുക.
 



from Kerala || Deshabhimani ​Online ​News http://bit.ly/2VB0p1A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages