ചേർത്തല–-തിരുവനന്തപുരം പാത: പരാതികളിൽ രണ്ട‌ു മാസത്തിനകം തീരുമാനമെടുക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

ചേർത്തല–-തിരുവനന്തപുരം പാത: പരാതികളിൽ രണ്ട‌ു മാസത്തിനകം തീരുമാനമെടുക്കണം


കൊച്ചി
ചേർത്തല–--തിരുവനന്തപുരം ദേശീയപാത വികസനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സാധ്യതപഠന റിപ്പോർട്ടിനെതിരായ പരാതികൾ രണ്ടു മാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. പഠനറിപ്പോർട്ടിൽ ശരിയായ വസ്തുതകളും കണക്കുകളുമല്ല വ്യക്തമാക്കിയിട്ടുള്ളതെന്ന് ആരോപിച്ച് നിർദിഷ്ട ദേശീയപാത വികസന മേഖലയിലെ ഒരുകൂട്ടം ഭൂവുടമകൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. പരാതിക്കാർക്ക് നോട്ടീസ് നൽകിയശേഷം പരാതി പരിശോധിച്ച് തീർപ്പാക്കാനാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

142 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലെ റൂട്ടിൽ ഉണ്ടെങ്കിലും എട്ട് മാത്രമെന്നാണ് റിപ്പോർട്ടിലുള്ളതെന്ന് ഹർജിയിൽ പറയുന്നു. നിർദിഷ്ട മേഖലയിൽ 206 മതസ്ഥാപനങ്ങളുണ്ട്. എന്നാൽ, റിപ്പാർട്ടിൽ 23 എന്നാണ് പറയുന്നത്. 163 ആശുപത്രികളും ക്ലിനിക്കുകളും ഉള്ളിടത്ത് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് നാലുമാത്രം. ഈ സാഹചര്യത്തിൽ പഠനറിപ്പോർട്ട് അവഗണിച്ച് പുതിയത് തയ്യാറാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.



from Kerala || Deshabhimani ​Online ​News http://bit.ly/2VewV4l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages