ഉണ്ണിത്താന്‍ ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ‌് നേതാവിന്റെ ഭാര്യ; ലൈംഗികച്ചുവയോടെ ഫോണിൽ സംസാരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

ഉണ്ണിത്താന്‍ ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ‌് നേതാവിന്റെ ഭാര്യ; ലൈംഗികച്ചുവയോടെ ഫോണിൽ സംസാരിച്ചു

കൊല്ലം> കാസർകോട‌് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ സഹായികളെക്കൊണ്ട് സ്ത്രീത്വത്തെ അപമാനിക്കുംവിധം ലൈംഗികച്ചുവയോടെ ഫോണിൽ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും  കോൺഗ്രസ് കുണ്ടറ മുൻ  ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി പൃഥ്വിരാജിന്റെ  ഭാര്യ രമാദേവി. ഉണ്ണിത്താനെതിരെ നിയമനടപടിയെടുക്കണമെന്ന് കൊല്ലം റൂറൽ എസ‌്പിക്കു നൽകിയ പരാതിയിൽ  രമാദേവി ആവശ്യപ്പെട്ടു. ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതും തെറിവിളിക്കുന്നതുമായ  സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞു.

കടം നൽകിയ പണം തിരികെച്ചോദിച്ച് ഭർത്താവ്  പലതവണ വിളിച്ചെങ്കിലും ഉണ്ണിത്താൻ ഫോണെടുത്തില്ല. ഫോൺ  ബ്ലോക്ക് ചെയ്തു. അതിനുശേഷം തന്റെ ഫോണിൽനിന്ന് വിളിച്ചപ്പോൾ  എടുത്തു. ഫോൺ നമ്പർ സഹായികൾക്കു  കൈമാറി. ഇവർ പലതവണ തന്റെ ഫോണിലേക്ക് വിളിച്ച് തെറിയഭിഷേകം നടത്തി.  പൃഥ്വിരാജിനെതിരായ സാമ്പത്തികാരോപണത്തിനു പിന്നിൽ  കൃത്യമായ  അജൻഡയുണ്ടെന്നും അവർ പറഞ്ഞു.

ഉണ്ണിത്താനുമായി രാഷ്ട്രീയസൗഹൃദം സൂക്ഷിച്ചിരുന്നയാളാണ് തന്റെ ഭർത്താവ്.  ഉണ്ണിത്താന് കാസർകോട്ട‌് പോകാൻ പണമില്ലെന്നു പറഞ്ഞപ്പോൾ പലരുടെ കൈയിൽനിന്നു സമാഹരിച്ചു പണം നൽകി.  മകളുടെ എസ്എസ്എൽസി പരീക്ഷയിൽപോലും ശ്രദ്ധിക്കാതെ കാസർകോട‌്  പോയ ആളിനെ കള്ളനാക്കാനാണ്  ഉണ്ണിത്താൻ ശ്രമിക്കുന്നതെന്നും രമാദേവി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2JzWRFK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages