നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍ ബെംഗളൂരു കേന്ദ്രത്തിലും ലഭ്യമാകും; സേവനം മേയ് പതിനഞ്ചു മുതല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍ ബെംഗളൂരു കേന്ദ്രത്തിലും ലഭ്യമാകും; സേവനം മേയ് പതിനഞ്ചു മുതല്‍

കൊച്ചി> വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ  തേടി പോകുന്ന ഉദ്ദ്യോഗാർത്ഥികൾക്കായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിൻറെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ നോർക്ക റൂട്ട്സിന്റെ ബെംഗലൂരു ഓഫീസിൽ മെയ് പതിനഞ്ചു മുതൽ ആരംഭിക്കുമെന്ന് നോർക്ക റൂട്ട്സ് അറീയിച്ചു. അറ്റസ്റ്റേഷൻ  സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍, ബോര്‍ഡുകള്‍,  കൌണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഓഫീസില്‍ നിന്നും സാക്ഷ്യപ്പെടുത്തും. യു.ഏ.ഇ, കുവൈറ്റ്‌ ഖത്തര്‍, ബഹറൈന്‍ എന്നിവിടങ്ങളിലെ എംബസി അറ്റസ്റ്റേഷനും ഒമാന്‍ ഉള്‍പ്പെടെയുള്ള 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റല്‍ അറ്റസ്റ്റേഷനും ബാംഗലൂര് കേന്ദ്രത്തില്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബംഗലൂരു ശിവാജി നഗറിലുള്ള ഇന്ഫറ്റി റോഡിലെ എഫ്.9 ജെംപ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസുമായി 080 ̨25585090 എന്ന നമ്പറിലോ bengaluru.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക എക്സിക്യുട്ടീവ്‌ ഓഫീസര്‍ അറീയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/30k7keh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages