പാലക്കാട്
പാലക്കാട്, വാളയാർ, കൊഴിഞ്ഞാമ്പാറ കേന്ദ്രീകരിച്ച് ആഡംബര കാറിൽ സഞ്ചരിച്ച് കഞ്ചാവു വിൽപ്പന നടത്തിവന്നയാളെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്ന് പിടികൂടി. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബ്ദുൾ കരീമാണ്(45) പിടിയിലായത്. ഞായറാഴ്ച വൈകിട്ട‌് കൊഴിഞ്ഞാമ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിനകത്ത് സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം വരുന്ന കഞ്ചാവ് പൊതികൾ പൊലീസ് കണ്ടെടുത്തത്.
പിടിച്ചെടുത്ത കഞ്ചാവിന‌് അരലക്ഷത്തോളം രൂപ വിലവരും. നഗരത്തിലും കഞ്ചിക്കോട് വ്യാവസായിക മേഖല, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. കോളേജ് വിദ്യാർഥികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്കാക്കൾ. 200, 400 രൂപ വിലവരുന്ന പായ‌്ക്കറ്റുകളായാണ‌് വിൽപ്പന. ജില്ലാ പൊലീസ് മേധാവി സാബുവിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഡിവൈഎസ‌്‌പി ജി ഡി വിജയകുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ‌്‌പി ബാബു കെ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽനിന്നും മൊത്തമായി കൊണ്ടുവന്ന് പായ്ക്കറ്റുകളാക്കി വിൽപ്പന നടത്തി വരുകയായിരുന്നു. പ്രതിക്കെതിരെ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയതിന് പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിൽ രണ്ട് കേസുകളും കോടതി വളപ്പിൽ ജയിൽ തടവുകാർക്ക് കഞ്ചാവ് നൽകിയതിൽ ടൗൺ സൗത്ത് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കൊഴിഞ്ഞാമ്പാറ എസ്‌ഐ പി യു സേതുമാധവൻ, എഎസ്ഐ രാജേഷ്, സിപിഒമാരായ പ്രതാപൻ, സുരേഷ്, ഷമീർ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്‌ഐ എസ് ജലീൽ, വി ജയകുമാർ, ബി നസീറലി , ആർ കിഷോർ, കെ അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ്, എസ് ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വിൽപ്പന പിടികൂടിയത്.
from Kerala || Deshabhimani Online News http://bit.ly/2VQz1fW
via IFTTT
No comments:
Post a Comment