സഞ്ചാരികളുടെ തിരക്കിലമർന്ന‌് മൂന്നാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

സഞ്ചാരികളുടെ തിരക്കിലമർന്ന‌് മൂന്നാർ


മൂന്നാർ
 മുന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. മുറികൾ കിട്ടാതെ ടൂറിസ്റ്റുകൾ വലഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതും സ്കൂളുകൾക്ക്‌ അവധിയായതിനെ തുടർന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മൂന്നാർ സന്ദർശനത്തിനെത്തിയത്.

റിസോർട്ടുകളിലും, ഹോം സ്‌റ്റേ, കോട്ടേജ് എന്നിവടങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് മുറികൾ ലഭിച്ചത്‌.  തിരക്ക് അറിയാതെ സംസ്ഥാനത്തിനകത്തും പുറത്തുമായി എത്തിയ സഞ്ചാരികളാണ് മുറി ലഭിക്കാതെ വലഞ്ഞത്. മൂന്നാർ ടൗണിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ലോഡ്ജുകളെല്ലാം ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞു. മൂന്നാർ കോളനിയിലുള്ള ചെറുതും വലുതുമായ എല്ലാ കോട്ടേജുകളിലും തിരക്ക് അനുഭവപ്പെട്ടു. ഭക്ഷണം കഴിക്കുന്നതിന് മിക്ക ഹോട്ടലുകൾക്ക് മുമ്പിലും നീണ്ട നിര രൂപപ്പെട്ടു. ഗ്രൂപ്പുകളായി എത്തിയവരായിരുന്നു ഏറെ. മൂന്നാറിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിൽ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വരയാടുകളുടെ ആവാസ കേന്ദ്രമെന്നറിയപ്പെടുന്ന രാജമലയിൽ ടിക്കറ്റ് എടുക്കുന്നതിന് രാവിലെ മുതൽ നീണ്ട നിര. നയമക്കാട് അഞ്ചാം മൈലിലെത്തുന്ന സന്ദർശകരെ വനം വകുപ്പിന്റെ വാഹനത്തിലാണ് മുകളിലെത്തിച്ചത്.

മാട്ടുപ്പെട്ടിയിൽ ബോട്ടിങ് നടത്തുന്നതിനും നല്ല തിരക്കുണ്ടായി. പെഡൽ ബോട്ട്, ശിക്കാര ബോട്ട്, ഫാമിലി ബോട്ട് എന്നിവയിൽ കയറി പ്രകൃതി ഭംഗി ആസ്വദിച്ചാണ് സന്ദർശകർ മടങ്ങിയത്. കുണ്ടള അണക്കെട്ട് സന്ദർശിക്കാനെത്തിയവർക്ക് ഇവിടെ ഒരുക്കിയിക്കുന്ന കുതിര സവാരി ഹരമായി. എക്കോ പോയിന്റിലും മാട്ടുപ്പെട്ടിയിലും പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ഹോം മെയ്ഡ് ചോക്കലേറ്റിനും വിഷരഹിതമായ ക്യാരറ്റിനും വൻ ഡിമാന്റായിരുന്നു. ബോട്ടിങ് നടത്തുന്ന അവസരത്തിൽ ഡാമിനോടുചേർന്നുള്ള പുൽമേടിൽ കുട്ടികളുമായി എത്തിയ കാട്ടാന സംഘം ടൂറിസ്റ്റുകളെ വിസ്മയപ്പെടുത്തി.
 



from Kerala || Deshabhimani ​Online ​News http://bit.ly/300mEg3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages