പാറശാല > 'കരാട്ടെ വൈഷ്‌ണവി' സ്‌നേഹത്തോടെ കൂട്ടുകാരികള്‍ അവളെ വിളിച്ച പേരായിരുന്നു അത്. സഹപാഠികള്‍ക്ക് മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢൃത്തിന്റെയും നല്ല മാതൃകയായ മിടുമിടുക്കിയായിരുന്നു വൈഷ്‌ണവി. വൈഷ്‌ണവി ആത്മഹത്യ ചെയ്‌തുവെന്ന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല സുഹൃത്തുക്കള്‍ക്ക്.
ക്ലാസ് ലീഡറും കോളേജ് യൂണിയന്‍ വൈസ്‌ചെയര്‍പേഴ്‌സണുമായ എന്തിനും ഏതിനും മുന്നില്‍ നില്‍ക്കുന്ന ചുറുചുറുക്കുള്ള വൈഷ്‌ണവിയുടെ മുഖമാണ് കൂട്ടുകാരികളുടെ മനസ്സില്‍. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു വൈഷ്ണവി. കരാട്ടെ പഠിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ കൂട്ടുകാരികള്‍ അവള്‍ക്ക് ഒരു ഓമനപ്പേരിട്ടു, കരാട്ടെ വൈഷ്ണവി. കരാട്ടെയില്‍ ബ്ലാക്‌ബെല്‍റ്റ് നേടിയിട്ടുണ്ട്. 'നന്നായി പഠിക്കും. അമ്മയായിരുന്നു അവള്‍ക്ക് എല്ലാം' കൂട്ടുകാരിയായ സ്‌നേഹ പറഞ്ഞു. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.
എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നു. ഇതിനിടയിലും ബികോം പഠനവുമായും മുന്നോട്ടു പോയി. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഫീസടച്ചിരുന്നു. ഒരിക്കലും വീട്ടിലോട്ട് അവള്‍ ക്ഷണിച്ചിരുന്നില്ല. പ്രശ്‌നമാണെന്ന് മാത്രം പറയും. വീട് വില്‍ക്കാന്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു. കടം കാരണമാണെന്നും പറഞ്ഞു. എന്നാല്‍, അവര്‍ ഇത്രയും പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി തോന്നിയിരുന്നില്ല.
അമ്മയെ കുറിച്ച് ഒരുപാടും അച്ഛനെ കുറിച്ച് വളരെ കുറച്ചും മാത്രമെ അവള്‍ സംസാരിക്കുമായിരുന്നുള്ളു. പെട്ടെന്ന് ദേഷ്യപ്പെടുകയും സങ്കടം വരികയും ചെയ്യുന്ന പ്രകൃതമായിരുന്നു. ചെറുതായി പിണങ്ങിയാലും വൈഷ്ണവി ഉടന്‍ വന്ന് അത് അവസാനിപ്പിക്കും. അവസാനമായി കോളേജില്‍വച്ച് കണ്ടപ്പോള്‍ 'ഞാനിനി വരില്ലെന്ന് പറഞ്ഞ്' അവള്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. അതിങ്ങനെയാകുമെന്ന്...' സ്‌നേഹയുടെയും ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളുടെയും വാക്കുകള്‍ മുറിഞ്ഞു. പിന്നീട് ചാറ്റില്‍ സംസാരിച്ചിരുന്നു. എന്നാല്‍, അതെല്ലാം കുശലാന്വേഷണം മാത്രമായിരുന്നു. ആത്മഹത്യയെപ്പറ്റി ഒരുസൂചന പോലും വൈഷ്ണവി നല്‍കിയില്ല.
പ്രിയകൂട്ടുകാരിയെ അവസാനമായി ഒരുനോക്കുപോലും കാണാന്‍ കഴിയാത്ത സങ്കടത്തില്‍ അലമുറയിട്ട് കൂട്ടുകാര്‍ കരഞ്ഞപ്പോള്‍ കണ്ടുനിന്നവരിലും കണ്ണീര്‍ നനവ് പടര്‍ന്നു.
from Kerala || Deshabhimani Online News http://bit.ly/2LOHnAf
via IFTTT
No comments:
Post a Comment