കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചു

കോട്ടയം> ചങ്ങനാശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശേരി മോസ്‌കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാള്‍ സ്വദേശി  ബിജയ്(25) എന്നിവരാണ് മരിച്ചത്.

 ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു അപകടം. പഴയ ബസ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലെ കിണര്‍ വൃത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ ജോബിക്ക് അസ്വാസ്ഥ്യമുണ്ടായതോടെ ഇയാളെ സഹായിക്കാനാണ് ബിജയ് കൂടി ഇറങ്ങിയത്. ഇരുവരും ബോധരഹിതരായതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. ഏറെ പണിപ്പെട്ട് ഫയര്‍ഫോഴ്സ് ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 



from Kerala || Deshabhimani ​Online ​News http://bit.ly/2WqrTXn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages