കൊച്ചി കോർപറേഷൻ ധനകാര്യ സ്ഥിരംസമിതി തെരഞ്ഞെടുപ്പ‌് ; എൽഡിഎഫിന‌് അട്ടിമറി ജയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

കൊച്ചി കോർപറേഷൻ ധനകാര്യ സ്ഥിരംസമിതി തെരഞ്ഞെടുപ്പ‌് ; എൽഡിഎഫിന‌് അട്ടിമറി ജയം

കൊച്ചി> നഗരസഭയുടെ ധനകാര്യ സ്ഥിരം സമിതിയിലേക്കു നടന്ന വോട്ടെടുപ്പിൽ എൽഡിഎഫിന‌് അട്ടിമറി ജയം. എൽഡിഎഫ‌് സ്ഥാനാർഥിയായ ബൈജു തോട്ടാളി യുഡിഎഫ‌് സ്ഥാനാർഥി ഹേമ പ്രഹ്ലാദനെയാണ‌് പരാജയപ്പെടുത്തിയത‌്. യുഡിഎഫിന്റെ രണ്ട‌് കൗൺസിലർമാർ എൽഡിഎഫ് സ്ഥാനാർഥി ബൈജു തോട്ടാളിക്ക് വോട്ടുചെയ്തു. ബൈജുവിന‌് 37ഉം ഹേമയ‌്ക്ക‌് 36ഉം വോട്ട‌് ലഭിച്ചു.

ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ധനകാര്യ സ്ഥിരം സമിതിയിൽ എൽഡിഎഫ‌് യുഡിഎഫ‌് അംഗങ്ങളുടെ നില തുല്യമായത‌്. എം പ്രേമചന്ദ്രൻ പ്രതിനിധീകരിച്ചിരുന്ന 52–-ാം ഡിവിഷനിൽനിന്ന‌് വിജയിച്ചയാളാണ‌് ബൈജു തോട്ടാളി. സ്വാഭാവികമായും ബൈജു തോട്ടാളി സ്ഥിരംസമിതിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസ സ്ഥിരംസമിതി അംഗമായിരുന്ന ഹേമ പ്രഹ്ലാദനെ രാജിവയ‌്പിച്ച‌് തെരഞ്ഞെടുപ്പിന് യുഡിഎഫ് വഴിയൊരുക്കി. ഡെപ്യൂട്ടി കലക്ടർ കെ ചന്ദ്രശേഖരൻനായർ വരണാധികാരിയായി. യുഡിഎഫ് അംഗങ്ങളായ അഡ്വ. നസീമയും പി ജി രാധാകൃഷ്ണനും എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുചെയ‌്തു.

കമ്മിറ്റിയിലെ എൽഡിഎഫ്അംഗങ്ങൾ: സി ഡി വൽസലകുമാരി, അജി ഫ്രാൻസിസ്, ബീന മഹേഷ്, ആന്റണി ഫ്രാൻസിസ്, ബൈജു തോട്ടാളി. യുഡിഎഫ് അംഗങ്ങൾ: എം ബി മുരളീധരൻ, കെ ആർ പ്രേംകുമാർ, കെ ജെ പ്രകാശൻ, ഗ്രേസി ബാബു ജേക്കബ‌്. ടി ജെ വിനോദാണ‌് ചെയർമാൻ. നഗരസഭാ കൗൺസിലിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മേയറും ഡെപ്യൂട്ടി മേയറും രാജിവയ‌്ക്കണമെന്ന് ആവശ്യപ്പെട്ട‌് എൽഡിഎഫ‌് കൗൺസിലർമാർ പ്രകടനം നടത്തി.

നഗരസഭാ കവാടത്തിനു മുന്നിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് കെ ജെ ആന്റണി, എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി വി പി ചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ പ്രതിഭ അൻസാരി, ഡോ. പൂർണിമ നാരായൺ, കൗൺസിലർമാരായ ബൈജു തോട്ടാളി, ബെനഡിക്ട് ഫെർണാണ്ടസ്, സി കെ പീറ്റർ, ജിമിനി, കെ ജെ ബേസിൽ, ഒ പി സുനിൽ, ജയന്തി പ്രേംനാഥ്, ഷീബാലാൽ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2Wi66lq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages